ഹജ്ജ്: തീർഥാടകരുടെ വരവ് തുടരുന്നു: താമസത്തിന് വിപുലമായ സൗകര്യം
text_fieldsജിദ്ദ: ഇൗ വർഷത്തെ ഹജ്ജിനുള്ള തീർഥാടകരുടെ വരവ് തുടരുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള തീർഥാടകരാണ് ജിദ്ദ വിമാനത്താവളത്തിലെത്തികൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് മുതലാണ് തീർഥാടകർ എത്തി തുടങ്ങിയത്. മദീന, റിയാദ്, അബ്ഹ, തബൂക്ക്, ജിസാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ശനിയാഴ്ച എത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകർക്ക് ഹജ്ജിനുമുമ്പ് ക്വാറൻറീനടക്കമുള്ള നടപടികൾ പൂർത്തിയാക്കേണ്ടതിനാലാണ് പതിവിലും നേരത്തേയുള്ള വരവ്. ഖസീം പ്രവിശ്യയിൽനിന്നാണ് ആദ്യ സംഘമെത്തിയത്. വിമാനത്താവളത്തിൽ എത്തുന്ന തീർഥാടകരെ വേഗത്തിൽ മക്കയിലെ താമസ കേന്ദ്രത്തിൽ എത്തിക്കുന്നുണ്ട്. ഇതിനായി പ്രത്യേകം ആളുകളെ നിയോഗിക്കുകയും ബസുകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിൽ വിമാനത്താവളത്തിൽ തീർഥാടകരെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ നേരത്തേ പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് മന്ത്രാലയം, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്വീകരിക്കാൻ രംഗത്തുണ്ട്. മക്കയിലെത്തുന്ന ഹജ്ജ് തീർഥാടകർക്ക് താമസത്തിന് വിപുലമായ കര്യങ്ങളാണ് ഹജ്ജ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ദുൽഹജ്ജ് നാല് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിലെ താമസത്തിന് പ്രത്യേക ഹോട്ടലാണ് ഒരുക്കിയിരിക്കുന്നത്. മിനായിലേക്ക് പോകുന്നതുവരെ ക്വറൻറീനിൽ ഇൗ ഹോട്ടലിലാണ് തീർഥാടകർ താമസിക്കുക. എല്ലാ സൗകര്യങ്ങളും ഹോട്ടലിലുണ്ട്. ഒരോ തീർഥാടകനും പ്രത്യേക റൂമുകളാണ്. റൂമുകളിലെ സാധനങ്ങളെല്ലാം പൂർണമായും അണുമുക്തമാക്കിയിട്ടുണ്ട്. സംസം ബോട്ടിൽ, ലഘുഭക്ഷണങ്ങൾ, ഫ്രൂട്ടുകൾ, മിഠായികൾ, ഭക്ഷണത്തിെൻറ മെനു എന്നിവ ഒരുക്കിയിട്ടുണ്ട്.
കൂടാതെ കിടപ്പുമുറിയിൽ വേണ്ട സാധനങ്ങളും ഒരുക്കിയിട്ടുണ്ട്. മാസ്ക്കുകൾ, സ്റ്റെറിലൈസർ, ഹജ്ജ് സംബന്ധിച്ച ബുക്ക്െലറ്റുകൾ, ജംറകളിലേക്ക് പോകുേമ്പാൾ ഉപയോഗിക്കാൻ ബാഗുകൾ, കുട, യാത്രക്കിടയിൽ ചുമലിൽ വഹിക്കാൻ പറ്റുന്ന ബാഗ്, നമസ്കാര വിരിപ്പ്, അത്യാവശ്യമായി ഉപയോഗിക്കേണ്ട മറ്റ് ഉപകരണങ്ങൾ എല്ലാം സജ്ജമാക്കിയിട്ടുണ്ട്. യാത്രയിലും മക്കയിലേക്ക് പോകുേമ്പാഴും ഉപയോഗിക്കാൻ അടിസ്ഥാന വസ്തുക്കൾ ഉൾക്കൊള്ളുന്ന ട്രാവലിങ് ബാഗും തീർഥാടകർക്ക് ഹജ്ജ് ഉംറ മന്ത്രാലയം കൈമാറിയിട്ടുണ്ട്.
160 വിദേശരാജ്യക്കാർ പെങ്കടുക്കുമെന്ന് മന്ത്രാലയം
ജിദ്ദ: രാജ്യത്തുള്ള വിദേശികളിൽനിന്ന് 160 രാജ്യക്കാർ ഇത്തവണ ഹജ്ജിൽ പെങ്കടുക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. ഹജ്ജ് വേളയിൽ ആരോഗ്യ, സുരക്ഷ പെരുമാറ്റച്ചട്ടങ്ങൾ നടപ്പാക്കാൻ ആരോഗ്യ, ആഭ്യന്തരമന്ത്രാലയങ്ങൾ പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ആരോഗ്യം, സംഘാടനം, നടപടികൾ എന്നീ രംഗങ്ങളിൽ അസാധാരണ നടപടികളാണ് ഇത്തവണ ഹജ്ജിന് ഏർപ്പെടുത്തിയിരിക്കുന്നത്. വേറിട്ട ഹജ്ജ് എന്നാണ് ഇത്തവണത്തെ ഹജ്ജിനെ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവൻ ഹജ്ജ് തീർഥാടകരുടെയും തെരഞ്ഞെടുപ്പ് ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ്.
മൊത്തം തീർഥാടകരിൽ 30 ശതമാനം സ്വദേശികളാണ്. കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച ആരോഗ്യ പ്രവർത്തകരാണവർ. രാജ്യത്തുള്ള വിദേശികളിൽനിന്നുള്ള തെരഞ്ഞെടുപ്പ് നടത്തിയത് ഇലക്ട്രോണിക് പോർട്ടലിൽ രജിസ്റ്റർ ചെയ്താണ്. തീർഥാടകരിലെ 70 ശതമാനവും വിദേശികളാണ്. ആരോഗ്യ മാനദണ്ഡങ്ങൾ മാത്രം പരിഗണിച്ചാണ് തീർഥാടകരുടെ തെരഞ്ഞെടുപ്പ് നടത്തിയത്. മറ്റൊരു കാര്യത്തിനും മുൻഗണന നൽകിയിട്ടില്ല. നയതന്ത്ര ഉദ്യോഗസ്ഥരിൽ നിന്നോ രാഷ്ട്ര പ്രതിനിധികളിൽ നിന്നോ വിദേശികളായ വിശിഷ്ടാതിഥികളിൽ നിന്നോ ആരെയും ഇത്തവണ ഹജ്ജ് സംഘത്തിലേക്ക് തെരഞ്ഞെടുത്തിട്ടില്ല. വളരെ നേരത്തേ തന്നെ ഹജ്ജിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
ഹജ്ജ് സുരക്ഷക്കായി ആരോഗ്യ, സുരക്ഷ രംഗത്ത് വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഒാരോ ഗ്രൂപ്പിനും ലീഡറുണ്ടാകും. ആശയവിനിയം നടത്താനും സംഭവവികാസങ്ങൾ വേഗത്തിൽ അറിയാനും ഇതിലൂടെ സാധിക്കും. പുണ്യസ്ഥലങ്ങളിലേക്ക് തിരിക്കും മുമ്പ് ക്വാറൻറീൻ ഉറപ്പുവരുത്താനും മറ്റും തീർഥാടകർക്ക് ഇലക്ട്രോണിക് കൈവളകൾ ഒരുക്കിയിട്ടുണ്ട്. ദുൽഹജ്ജ് നാലുമുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ തീർഥാടകരെ ക്വാറൻറീന് വിധേയമാക്കുമെന്നും ഹജ്ജ് സഹമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.