Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ ഒരുക്കങ്ങൾ...

ഹജ്ജ്​ ഒരുക്കങ്ങൾ ധിറുതിപിടിച്ച്​ വേണ്ടെന്ന്​​​​ ഹജ്ജ്​ മന്ത്രി

text_fields
bookmark_border
ഹജ്ജ്​ ഒരുക്കങ്ങൾ ധിറുതിപിടിച്ച്​ വേണ്ടെന്ന്​​​​ ഹജ്ജ്​ മന്ത്രി
cancel
camera_alt?????? ??????? ???? ???????? ??????????? ???????? ???????? ????? ???????? ????? ??????????????? ??????????????????

റി​യാ​ദ്​: ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ധി​റു​തി​പി​ടി​ച്ച് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന്​ സൗ​ദി​ ഹ​ജ്ജ്​-​ഉം​റ മ​ന്ത്രി മു​ഹ​മ്മ​ദ് സാ​ലി​ഹ് ബ​ന്‍ത​ന്‍. കോ​വി​ഡ്​ ഭീ​ഷ​ണി​യു​ടെ കാ​ര്യ​ത്തി​ൽ ഒ​രു വ്യ​ക്ത​ത വ​രു​ന്ന​തു​വ​രെ ഹ​ജ്ജ്​ ക​രാ​റു​ക​ള്‍ ഒ​പ്പു​വെ​ക്കു​ന്ന​തും ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തും നീ​ട്ടി​വെ​ക്കാ​നും അ​ൽ​പം ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കാ​നും ലോ​ക​ത്തെ വി​ശ്വാ​സി സ​മൂ​ഹ​ത്തോ​ടും രാ​ജ്യ​ങ്ങ​ളോ​ടും സ്ഥാ​പ​ന​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ്ര​മു​ഖ ന്യൂ​സ്​ പോ​ർ​ട്ട​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.


എ​ന്നാ​ൽ, ഹ​ജ്ജി​​െൻറ കാ​ര്യ​ത്തി​ൽ പു​തു​താ​യി ഒ​രു തീ​രു​മാ​ന​വും എ​ടു​ത്തി​​ട്ടി​ല്ല. നി​ല​വി​ലെ സ്ഥി​തി തു​ട​രു​ക​യാ​ണ്. വി​ശ്വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ രാ​ജ്യം ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ല്‍ കോ​വി​ഡ്​ സാ​ഹ​ച​ര്യം നീ​ങ്ങു​ന്ന​തി​ന​നു​സ​രി​ച്ച് മാ​ത്ര​മേ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഹ​ജ്ജ് നി​ര്‍ത്തി​വെ​ച്ചു എ​ന്ന നി​ല​യി​ൽ വ്യാ​ജ വാ​ര്‍ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ജൂ​ലൈ അ​വ​സാ​ന ആ​ഴ്​​ച​യി​ലാ​ണ് ഹ​ജ്ജ്. ഇ​തി​നി​ടെ മേ​യ് അ​വ​സാ​നം വ​രെ ഉം​റ ഗ്രൂ​പ്പു​ക​ള്‍ക്ക് വി​മാ​ന സ​ർ​വി​സു​ക​ള്‍ ബു​ക്ക് ചെ​യ്യു​ന്ന​ത് വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ നി​ര്‍ത്തി​ത്തു​ട​ങ്ങി. സൗ​ദി​യു​ടെ ഔ​ദ്യോ​ഗി​ക വി​മാ​ന​ക്ക​മ്പ​നി​യാ​യ സൗ​ദി എ​യ​ര്‍ലൈ​ന്‍സാ​ണ് മേ​യ് അ​വ​സാ​നം വ​രെ ബു​ക്കി​ങ് തു​ട​രു​ന്ന​ത് നി​ര്‍ത്തി​വെ​ച്ച​താ​യി അ​റി​യി​ച്ച​ത്. ഇ​തു​വ​രെ ബു​ക്ക് ചെ​യ്ത ഗ്രൂ​പ്പു​ക​ള്‍ക്കും വ്യ​ക്തി​ക​ള്‍ക്കും തു​ക തി​രി​ച്ചു​ന​ല്‍കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.


ലോ​ക​ത്തെ കോ​വി​ഡ് -19 സാ​ഹ​ച​ര്യം മാ​റു​ന്ന​തി​ന​നു​സ​രി​ച്ചാ​കും ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​ക. വി​വി​ധ ഗ്രൂ​പ്പു​ക​ള്‍ക്കാ​യു​ള്ള സാ​ധാ​ര​ണ ബു​ക്കി​ങ് ഏ​പ്രി​ല്‍ 15 വ​രെ​യും നി​ര്‍ത്തി. ഇ​തു​വ​രെ ബു​ക്ക് ചെ​യ്ത​വ​ര്‍ക്കും റീ​ഫ​ണ്ട് ചെ​യ്യും. രാ​ജ്യ​ത്ത് ഉം​റ​ക്കെ​ത്തി കു​ടു​ങ്ങി​യ 1,200 പേ​ര്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല്‍ രാ​ജ്യ​ത്ത് ക​ഴി​യു​ന്നു​ണ്ട്. വി​മാ​ന സ​ർ​വി​സ് തു​ട​ങ്ങു​ന്ന മു​റ​ക്ക് ഇ​വ​രെ തി​രി​ച്ച​യ​ക്കും. ഇ​തി​ന​കം ഉം​റ ബു​ക്കി​ങ് ന​ട​ത്തി ക​ര്‍മം ചെ​യ്യാ​നാ​കാ​ത്ത​വ​ര്‍‌​ക്ക് അ​ത് റീ ​ഫ​ണ്ട് ചെ​യ്ത​താ​യും ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihajjgulf news
News Summary - hajj-saudi-gulf news
Next Story