Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ഭ്യ​ന്ത​ര ഹ​ജ്ജ്...

ആ​ഭ്യ​ന്ത​ര ഹ​ജ്ജ് ​ബു​ക്കി​ങ്​ റ​ദ്ദാ​ക്കാം; വ്യ​വ​സ്​​ഥ​ക​ൾ ക​ർ​ശ​നം

text_fields
bookmark_border
ആ​ഭ്യ​ന്ത​ര ഹ​ജ്ജ് ​ബു​ക്കി​ങ്​ റ​ദ്ദാ​ക്കാം; വ്യ​വ​സ്​​ഥ​ക​ൾ ക​ർ​ശ​നം
cancel

ജി​ദ്ദ: ആ​ഭ്യ​ന്ത​ര ഹ​ജ്ജ്​ ബു​ക്കി​ങ്​ റ​ദ്ദാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഹ​ജ്ജ്​ മ​ന്ത്രാ​ല​യം നി​ ർ​ണ​യി​ച്ചു. ഫീ​സ്​ അ​ട​ക്കു​ന്ന​തി​നു​ മു​മ്പ്​ ബു​ക്കി​ങ്​ സൗ​ജ​ന്യ​മാ​യി റ​ദ്ദാ​ക്കാം. ഹ​ജ്ജ്​ അ​നു​മ​ത ി​പ​ത്രം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ നി​ര​സി​ച്ച​ത്​ കാ​ര​ണം ബു​ക്കി​ങ്​ റ​ദ്ദാ​യാ​ൽ 26.25 റി​യാ​ലും ബാ​ങ്ക്​ ട്രാ​ൻ​സ്​​ഫ​ർ ചാ​ർ​ജ് 7.35 റി​യാ​ലും ഒാ​രോ തീ​ർ​ഥാ​ട​ക​നി​ൽ നി​ന്നും ഇൗ​ടാ​ക്കും. ഫീ​സ​ട​ച്ച​ശേ​ഷം അ​നു​മ​തി​പ​ത്രം പ്രി​ൻ​റ്​ ചെ​യ്യു​ന്ന​തി​നു​ മു​മ്പാ​ണ്​ സീ​റ്റ്​ റ​ദ്ദാ​ക്കു​ന്ന​തെ​ങ്കി​ൽ 68.25 റി​യാ​ലും ബാ​ങ്ക്​ ട്രാ​ൻ​സ്​​ഫ​ർ ചാ​ർ​ജാ​യി 7.35 റി​യാ​ലും ഇൗ​ടാ​ക്കും. ദു​ൽ​ഹ​ജ്ജ്​ ഒ​ന്നു​​വ​രെ​യാ​ണി​ത്.


ദു​ൽ​ഹ​ജ്ജ്​ ര​ണ്ടി​നാ​ണ്​ റ​ദ്ദാ​ക്കു​ന്ന​തെ​ങ്കി​ൽ അ​ട​ച്ച സം​ഖ്യ​യു​ടെ 30 ശ​ത​മാ​ന​വും മൂ​ന്നി​നാ​ണെ​ങ്കി​ൽ 40 ശ​ത​മാ​ന​വും നാ​ലി​നാ​ണെ​ങ്കി​ൽ 50 ശ​ത​മാ​ന​വും അ​ഞ്ചി​നാ​ണെ​ങ്കി​ൽ 60 ശ​ത​മാ​ന​വും ആ​റി​​നാ​ണെ​ങ്കി​ൽ 70 ശ​ത​മാ​ന​വും ഏ​ഴി​നാ​ണെ​ങ്കി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന ചാ​ർ​ജ് 86.25 അ​ട​ക്കം മു​ഴു​വ​ൻ സം​ഖ്യ​യും അ​ട​ച്ച കാ​ശി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കും. ദു​ൽ​ഹ​ജ്ജ്​ ര​ണ്ട്​ മു​ത​ൽ ഏ​​​ഴു​​വ​രെ ദി​വ​സ​ങ്ങ​ളി​ൽ ഒാ​രോ ഹാ​ജി​ക്കും ഇൗ​ടാ​ക്കു​ന്ന സം​ഖ്യ​യോ​ടൊ​പ്പം ബാ​ങ്ക്​ ട്രാ​ൻ​സ്​​ഫ​ർ ചാ​ർ​ജ് 7.35 ആ​യി​രി​ക്കു​മെ​ന്നും ഹ​ജ്ജ്​ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. അ​നു​മ​തി​പ​ത്രം പ്രി​ൻ​റ്​ ചെ​യ്യു​ന്ന​തി​നു​​മു​മ്പ്​ ബു​ക്കി​ങ്​ റ​ദ്ദാ​ക്ക​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ട്രാ​ക്ക്​ വ​ഴി അ​പേ​ക്ഷ ന​ൽ​കി​യാ​യി​രി​ക്ക​ണം. പ്രി​ൻ​റ്​ ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ൽ ആ​ദ്യം അ​ബ്​​ശി​ർ സം​വി​ധാ​നം​വ​ഴി അ​നു​മ​തി പ​ത്രം റ​ദ്ദാ​ക്ക​ണം. പി​ന്നീ​ടാ​ണ്​​ ഇ ​ട്രാ​ക്കി​ൽ റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തെ​ന്നും ഹ​ജ്ജ്​ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj-saudi-gulf news
News Summary - hajj-saudi-gulf news
Next Story