ഇന്ത്യൻ സംഘത്തിൽ 101കാരിയും 11മാസം പ്രായമുള്ള കുഞ്ഞും

  •  കണ്ണൂർക്കാരി ഫാ​ത്തി​മ​ക്ക്​ പ്രാ​യം11 മാ​സം, പഞ്ചാബുകാരി അ​ത്താ​റ​ബീ​വി​ക്ക്​ 101

11 മാ​സം പ്രാ​യ​മാ​യ ഹാ​ജ ഫാ​ത്തി​മ ഹ​ജ്ജ് വെ​ല്‍ഫെ​യ​ര്‍ ഫോ​റം വ​ള​ൻ​റി​യ​ര്‍മാ​ര്‍ക്കൊ​പ്പം
മ​ദീ​ന: ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള ഹ​ജ്ജ് തീ​ര്‍ത്ഥാ​ട​ക​രു​ടെ വ​ര​വ് തു​ട​ര​വെ മ​ദീ​ന​യി​ല്‍ ഇ​ത് വ​രെ എ​ത്തി​യ​വ​രി​ല്‍ 11 മാ​സം മാ​ത്രം പ്രാ​യ​മാ​യ ക​ണ്ണൂ​ര്‍ക്കാ​രി ഫാ​ത്തി​മ​യു​മ​ട​ങ്ങും. ക​ണ്ണൂ​ര്‍ സൈ​ദ്​ മാ​ട​ക്കു​ത്ത് ആ​യ​ക്കൊ​മ്പ​ത്ത് പു​ര​യി​ല്‍ ഇ​ബ്രാ​ഹീം-​ഖ​ലീ​ല്‍  സ​ഫീ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഈ ​കു​ഞ്ഞു​തീ​ർ​ഥാ​ട​ക. ഒ​മ്പ​തി​നാ​ണ്​ ഇ​വ​ർ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി മ​ദീ​ന​യി​ൽ എ​ത്തി​യ​ത്.  എ​ട്ട് ദി​വ​സം ക​ഴി​ഞ്ഞു മ​ക്ക​യി​ലേ​ക്ക് നീ​ങ്ങും.  പ​ഞ്ചാ​ബി​ലെ ഗു​രു​ദാ​സ്പു​ര്‍ ജി​ല്ല​യി​ലെ ബ​ദ​ര്‍പ​ു​ര്‍ റ​ജോ​യ ഗ്രാ​മ​ത്തി​ല്‍നി​ന്നു​ള്ള 101കാ​രി അ​ത്താ​റ ബീ​വി​ക്കും ഇ​ക്കു​റി ഹ​ജ്ജ്​ മോ​ഹ​സാ​ഫ​ല്യം. മൂ​ത്ത മ​ക​ന്‍ ഗു​ലാം ഹു​​സൈ​നും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ഏ​ഴി​നാ​ണ്  ഇ​വ​ർ മ​ദീ​ന​യി​ലി​റ​ങ്ങി​യ​ത് . ഭ​ര്‍ത്താ​വ് ഇ​ബ്രാ​ഹീം 10 വ​ര്‍ഷം മു​മ്പ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മൂ​ന്ന് ആ​ണ്‍മ​ക്ക​ളും എ​ട്ട് പെ​ണ്‍മ​ക്ക​ളു​മാ​ണ് ബീ​വി​ക്കു​ള്ള​ത്.  പൂ​ർ​ണാ​രോ​ഗ്യ​വ​തി​യാ​യ​തി​നാ​ല്‍ എ​ല്ലാ ന​മ​സ്കാ​ര​ങ്ങ​ളും മ​സ്ജി​ദു​ന്ന​ബ​വി​യി​ലാ​ണ് അ​ത്താ​റ ബീ​വി നി​ര്‍വ​ഹി​ക്കു​ന്ന​ത്.
 
Loading...
COMMENTS