സേവനക്കൈകളുമായി 4500 സ്കൗട്ടുകൾ
text_fieldsമക്ക: ഹജ്ജ് ദിനങ്ങളില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ സൗദി വിദ്യാര്‍ഥികളും. സൗദി സ്കൗട്ട് അസോസിയേഷെൻറ നേതൃത്വത്തില്‍ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 4500 വിദ്യാര്‍ഥികളാണ് മിനയിലും അറഫയിലും സേവന രംഗത്തുണ്ടാവുക. യൂണിവേഴ്സിറ്റികളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി പ്രേത്യക പരിശീലനം നേടിയ സ്കൗട്ട് അംഗങ്ങളാണ് അറഫ, മിന എന്നിവിടങ്ങളില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ തയാറെടുക്കുന്നത്. ദുല്‍ ഹജ്ജ് ഒന്നു മുതല്‍ ആരംഭിച്ച പ്രവര്‍ത്തനം ഹജ്ജിന് ശേഷം 14 വരെ തുടരും. വഴി തെറ്റുന്ന തീര്‍ഥാടകരെ തമ്പുകളിൽ എത്തിക്കുക, അവശരായ തീര്‍ഥാടകരെ ഹജ്ജ് കർമങ്ങളിൽ സഹായിക്കുക തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ഇവര്‍ നിര്‍വഹിക്കുക. വിവിധ ഗ്രൂപ്പുകളിലായി സ്കൗട്ട് അംഗങ്ങള്‍ മിനായിലെത്തി പ്രത്യേകം തയാറിക്കി മാപ്പുകള്‍ സഹിതം പരിശീലനം ആരംഭിച്ചു. സ്ഥലങ്ങള്‍ കണ്ടെത്താന്‍ എറ്റവും പുതിയ സാങ്കേതിക വിദ്യയും ഉപയോഗിക്കും.
ഹജ്ജ് ഉംറ മന്ത്രാലയത്തിെൻറ സഹകരണത്തോടെ വിദ്യാഭ്യാസ മന്ത്രാലയമാണ് വിദ്യാര്‍ഥികളെ സേവനത്തിനായി രംഗത്തിറക്കുന്നത്. വിദ്യാര്‍ഥികളില്‍ സാമൂഹികബോധം വളര്‍ത്തുകയാണ് ഹജ്ജ് സേവനത്തിെൻറ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുസുരക്ഷ വിഭാഗവും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സ്കൗട്ട് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. സ്കൂള്‍ വിദ്യാര്‍ഥികളും യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളും പ്രത്യേകം യൂണിഫോം ധരിച്ചാണ് സേവനത്തിന് രംഗത്തിറങ്ങുന്നത്. രാവിലെയും രാത്രിയുമായി ഏഴു ഗ്രൂപുകളാ യി 24 മണിക്കൂറും ഇവരുടെ സേവനം ഹാജിമാർക്ക് ലഭ്യമാവും. ഇവർക്ക് താമസിക്കാൻ പ്രത്യേക ടെൻറുകൾ മിനയിലും അറഫയിലും ഒരുങ്ങിക്കഴിഞ്ഞു. ഡോ. സ്വാലിഹ് ബിന്‍ റജാഹ് അൽ ഹറബിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
