Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖത്തര്‍ ഹാജിമാര്‍ക്ക്...

ഖത്തര്‍ ഹാജിമാര്‍ക്ക് സേവനത്തിന്  വിവിധ വകുപ്പുകൾ രംഗത്ത്

text_fields
bookmark_border
റിയാദ്: ഖത്തറില്‍ നിന്ന്​ ഹാജിമാരെ സല്‍വ അതിർത്തി കവാടം വഴി സൗദിയിലെത്തിക്കാനും തുടര്‍ന്ന് ആഭ്യന്തര വിമാന മാര്‍ഗം പുണ്യനഗരിയിലെത്തിക്കാനും സല്‍മാന്‍ രാജാവ്​ നിര്‍ദേശിച്ചതോടെ സൗദിയിലെ വിവിധ വകുപ്പുകൾ ഖത്തര്‍ തീര്‍ഥാടകര്‍ക്ക് സേവനങ്ങളുമായി രംഗത്തെത്തി. സൗദി പാസ്പോര്‍ട്ട് വിഭാഗം, കസ്​റ്റംസ്, സിവില്‍ ഏവിയേഷന്‍ അതോറിറ്റി തുടങ്ങിയ  വിഭാഗങ്ങൾ പരമാവധി ലളിതവും കുറ്റമറ്റതുമായ സേവനം നല്‍കാനാണ് പരിശ്രമിക്കുന്നത്. സല്‍വ അതിർത്തി കടന്ന് സൗദിയിലെത്തുന്നവരെ ദമ്മാം, അൽ അഹ്​സ  അന്താരാഷ്​ട്ര വിമാനത്താവളം വഴിയാണ് ജിദ്ദയിലെത്തിക്കുന്നത്. ഈ തീര്‍ഥാടകര്‍ സല്‍മാന്‍ രാജാവി​​െൻറ അതിഥികളായി പരിഗണിക്കപ്പെടും. ഖത്തറില്‍ നിന്ന് പുറപ്പെട്ട്​ 20 മിനിട്ടിനുള്ളില്‍ തങ്ങള്‍ സൗദി മണ്ണിലെത്തിയെന്നും എമിഗ്രേഷന്‍ നടപടികള്‍ വളരെ ലളിതവും വേഗത്തിലുമായിരുന്നുവെന്നും ആദ്യമായി സൗദിയിലെത്തിയ ഖത്തര്‍ തീര്‍ഥാടകര്‍ പറഞ്ഞു. പ്രാദേശിക അന്താരാഷ്​ട്ര മാധ്യമങ്ങള്‍ വൻപ്രാധാന്യത്തോടെയാണ് ഇൗ വാര്‍ത്ത പുറത്തുവിട്ടത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും രാജാവി​ന്​ പ്രശംസ  നിറഞ്ഞു. ഇരുഹറമുകളുടെ സേവകന്‍ എന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്ന തീരുമാനമാണ് രാജാവി​​െൻറ ഭാഗത്ത്​ നിന്നുണ്ടായത്. നയതന്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഏതെങ്കിലും രാജ്യത്തെ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമാവില്ലെന്ന്​  ഇറാന്‍, ഖത്തര്‍ ഹാജിമാരെ സ്വീകരിക്കുന്നതിലൂടെ സൗദി തെളിയിച്ചതായും മാധ്യമങ്ങള്‍ വിലയിരുത്തി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSaudi Arabia.
News Summary - Hajj saudi arabia gulf news
Next Story