Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഭ്യന്തര ഹജ്ജ്​...

ആഭ്യന്തര ഹജ്ജ്​ രജിസ്​ട്രേഷൻ തിങ്കളാഴ്​ച 

text_fields
bookmark_border
ആഭ്യന്തര ഹജ്ജ്​ രജിസ്​ട്രേഷൻ തിങ്കളാഴ്​ച 
cancel

ജിദ്ദ: ആഭ്യന്തര ഹജ്ജ്​ രജിസ്​ട്രേഷൻ തിങ്കളാഴ്​ച ആരംഭിക്കും. സ്വദേശികളും വിദേശികളും ഹജ്ജ്​ മന്ത്രാലയം നിശ്ചയിച്ച  ഇലക്​ട്രോണിക്​ സൈറ്റിലൂടെയാണ്​ രജിസ്​ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്​​. ഹജ്ജ്​ നടപടികൾ എളുപ്പമാക്കുന്നതിനും അനുയോജ്യമായ സേവനങ്ങളും ചാർജും എളുപ്പത്തിൽ രഞ്ഞെടുക്കുന്നതിനാണ്​ ​പ്രത്യേക ഇ ട്രാക്ക്​  സംവിധാനം ഹജ്ജ്​ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്​. ജനറൽ, ചെലവ്​ കുറഞ്ഞ ഹജ്ജ്​, ലളിതം (മുയസ്സർ)  എന്നിങ്ങനെയുള്ള​ കാറ്റഗറികളുടെ ബുക്കിങ്​, ​കരാറുണ്ടാക്കൽ എന്നിവ ഇൗ സംവിധാനം വഴിയായിരിക്കും . ഒരോ കാറ്റഗറികളേയും എ1, എ2, ബി, സി, ഡി1, ഡി2, ഇ എന്നിങ്ങനെ വിവിധ ഗണങ്ങളായി തിരിക്കുകയും വേവ്വെറെ ചാർജ്​​ നിശ്ചയിക്കുകയും ചെയ്​തിട്ടുണ്ട്​. 

ഹജ്ജിന്​​ ആഗ്രഹിക്കുന്നവർ എത്രയുംവേഗം ഇ ട്രാക്ക്​ വഴി ബുക്കിങ്​ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന്​ ഹജ്ജ്​ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്​. രജിസ്​ട്രേഷൻ നടപടികൾക്ക്​ ശേഷം മൊബൈൽ ഫോണിലൂടെ ലഭിക്കുന്ന മറുപടിക്കനുസരിച്ചാണ്​ തെര​ഞ്ഞെടുക്കുന്ന സേവനങ്ങൾക്ക്​​​​ കാശ്​ അടക്കേണ്ടത്​. അതേ സമയം, ഇൗ വർഷം ആഭ്യന്തര ഹജ്ജ്​ സ്​ഥാപനങ്ങൾക്ക്​ ഒരോ പട്ടണത്തിനും ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്​. 

ഒരോ പട്ടണത്തിൽ നിന്നും തീർഥാടകരുടെ എണ്ണം 25 ൽ കുറവാകരുതെന്നാണ്​ വ്യവസ്​ഥ. ഇലക്​ട്രോണിക്​ ഹജ്ജ്​ കരാറുണ്ടാക്കു​േമ്പാൾ സ്​ഥാപനങ്ങളോട്​ കരാറിലേർപ്പെടുന്ന സ്​ഥലം നിർണയിക്കണമെന്ന്​ ഹജ്ജ്​ സേവന കമ്പനികളോട്​ ​ ആവശ്യപ്പെട്ടിട്ടുണ്ട്​. മക്ക പട്ടണത്തിന്​ മാത്രമായ ഹജ്ജ്​ പദ്ധതികളിലേക്കാണോ, മറ്റ്​ പട്ടണങ്ങൾക്കുള്ള ഹജ്ജ്​ പദ്ധതികൾക്കാണോ  എന്ന്​ നിർണയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newshajj registrationmalayalam news
News Summary - hajj registration-saudi-gulf news
Next Story