ആഭ്യന്തര ഹജ്ജ് നിരക്കുകളായി
text_fieldsമക്ക: ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങളുടെ നിരക്ക് ഹജ്ജ് ഉംറ മന്ത്രാലയം നിർണയിച്ചു. ചെലവ് കുറഞ്ഞ ഹജ്ജ് ‘ഹജ്ജ് അൽമുഅയ്സിർ ’ എന്ന പദ്ധതിക്ക് കീഴിൽ ഒരാൾക്ക് 3,465 റിയാലും മിനയിലെ ടവറുകളിൽ താമസിച്ചുള്ള ഹജ്ജിന് കൂടിയ നിരക്ക് 11,905 റിയാലുമാണ് നിശ്ചയിച്ചത്. മൂന്ന് കാറ്റഗറിയിലായി എ 1, എ 2, ബി, സി, ഡി 1, ഡി 2, ഇ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്.
ഒരോ കാറ്റഗറിയിലെ ഒരോ വിഭാഗത്തിയേയും നിരക്ക് ഇപ്രകാരമാണ്: ആദ്യ കാറ്റഗറി എ 1(8161 റിയാൽ) എ2 (8,099 റിയാൽ) ബി (8,036 റിയാൽ) സി (7,911 റിയാൽ) ഡി 1 (7,786 റിയാൽ ) ഡി 2 (7,661 റിയാൽ) ഇ (7,561 റിയാൽ).രണ്ടാം കാറ്റഗറി: എ1 (7,910 റിയാൽ), എ 2 (7,848 റിയാൽ), ബി (7,785 റിയാൽ), സി(7,660 റിയാൽ), ഡി1 (7,535 റിയാൽ), ഡി 2 (7,410 റിയാൽ) ഇ (7,410 റിയാൽ).
മൂന്നാം കാറ്റഗറി: എ1 (7,108 റിയാൽ), എ2 (7,046 റിയാൽ), ബി (6,983 റിയാൽ), സി (6,858 റിയാൽ) ഡി1 (6,733 റിയാൽ), ഡി 2 (6,608 റിയാൽ). ‘ഹജ്ജ് മുഅയ്സിർ’ പദ്ധതിക്ക് കീഴിൽ 10,000 തീർഥാടകർക്കാണ് ഇത്തവണ അവസരമുണ്ടാകുക. ദുൽഹജ്ജ് എട്ട്, 11,12, 13 ദിവസങ്ങളിൽ മിനയോട് അടുത്ത ഡിസ്ട്രിക്റ്റുകളിലെ കെട്ടിടങ്ങളിലായിരിക്കും ഇൗ വിഭാഗത്തിൽ ഹജ്ജിനെത്തുന്നവർക്ക് താമസ സൗകര്യമുണ്ടാകുക. ദുൽഹജ്ജ് 11,12,13 ദിവസങ്ങളിൽ മാത്രമായിരിക്കും ഇവർക്ക് ട്രെയിൻ സേവനം.
ബാക്കി ദിവസങ്ങളിൽ ബസുകളിലായിരിക്കും യാത്ര. അറഫയിൽ പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ടാകും. ഒരു തീർഥാടകന് തമ്പിൽ 1.6 ചതുരശ്ര മീറ്ററിൽ കുറയാത്ത സ്ഥലമുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഒരോ മുത്വവ്വഫും തമ്പുകൾ 75 ശതമാനം ഉപയോഗപ്പെടുത്തിയിരിക്കണം. പണം അടക്കുന്നതിന് മുമ്പ് ഹജ്ജ് ബുക്കിങ് റദ്ദാക്കുകയാണെങ്കിൽ അതിന് പണം ഇടാക്കുകയില്ല. അനുമതി പത്രം ആഭ്യന്തര മന്ത്രാലയം തള്ളുകയാണെങ്കിൽ 26.25 റിയാൽ ഇൗടാക്കും. കാശ് അടക്കുകയും അനുമതി പത്രം പ്രിൻറ് ചെയ്യുന്നതിന് മുമ്പ് ബുക്കിങ് റദ്ദാക്കുകയാണെങ്കിൽ 68.25 റിയാൽ ഇൗടാക്കും.
ദുൽഹജ്ജ് ഒന്ന് വരെ ബുക്കിങ് റദ്ദാക്കുന്നതിനാണിത്. ദുൽഹജ്ജ് രണ്ടിന് ബുക്കിങ് റദ്ദാക്കിയാൽ കരാർ പ്രകാരമുള്ള സംഖ്യയുടെ 30 ശതമാനവും ദുൽഹജ്ജിന് മൂന്നിന് (40 ശതമാനവും) നാലിന് (50 ശതമാനവും) അഞ്ചിന് ( 60 ശതമാനവും) ആറിന് ( 70 ശതമാനവും) ഏഴിന് (100 ശതമാനവും) തുക ഇൗടാക്കും. ഇതിനു പുറമെ ഇ സേവന ചാർജായി 68.25 റിയാലും ബാങ്കിങ് ട്രാൻസ്ഫർ ചാർജായി 7.35 റിയാലും അധികമായി നൽകേണ്ടിവരുമെന്നും ഹജ്ജ് സേവന കമ്പനികൾക്കായി പുറപ്പെടുവിച്ച മാർഗരേഖയിൽ വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
