Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ് ഒരുക്കം:...

ഹജ്ജ് ഒരുക്കം: മക്കയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മന്ത്രിയുടെ സന്ദർശനം

text_fields
bookmark_border
ഹജ്ജ് ഒരുക്കം: മക്കയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മന്ത്രിയുടെ സന്ദർശനം
cancel
camera_alt

മ​ക്ക​യി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രി ഫ​ഹ​ദ് അ​ൽ ജ​ലാ​ജി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു

മ​ക്ക: ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രി ഫ​ഹ​ദ് അ​ൽ ജ​ലാ​ജി​ൽ മ​ക്ക​യി​ലെ വി​വി​ധ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​ക്കും ആ​രോ​ഗ്യ​ത്തി​നു​മാ​യി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വ​ലി​യ പ്രാ​ധാ​ന്യ​വും ഹെ​ൽ​ത്ത് സെ​ക്ട​ർ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ പ്രോ​ഗ്രാ​മി​െൻറ ല​ക്ഷ്യ​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യാ​ണ് മ​ന്ത്രി​യു​ടെ ഈ ​പ​രി​ശോ​ധ​ന.

സെ​ൻ​ട്ര​ൽ ഏ​രി​യ​യി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ അ​ജി​യാ​ദ് ആ​ശു​പ​ത്രി, അ​ൽ​ജി​വാ​ർ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​രു​ഹ​റം പ​രി​പാ​ല​ന അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെൻറ​റി​ലും മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത അ​ദ്ദേ​ഹം നേ​രി​ട്ട് വി​ല​യി​രു​ത്തി. കൂ​ടാ​തെ കി​ങ് ഫൈ​സ​ൽ ആ​ശു​പ​ത്രി, മ​ക്ക ജ​ന​റ​ൽ ആ​ശു​പ​ത്രി, കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി, അ​ൽ​നൂ​ർ ആ​ശു​പ​ത്രി, കി​ങ് അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ​രി​ശോ​ധ​ന ന​ട​ത്തി.

അ​ടി​യ​ന്ത​ര ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സ​ജ്ജീ​ക​ര​ണം, ഗു​രു​ത​ര​മാ​യ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ, ദ്രു​ത പ്ര​തി​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ അ​ദ്ദേ​ഹം സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു. ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സി​സ്റ്റ​ത്തി​െൻറ ഏ​കോ​പ​ന​വും ആം​ബു​ല​ൻ​സ് സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ചു.

മ​ക്ക​യി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സു​സ​ജ്ജ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് വ​ലി​യ മു​ൻ​ഗ​ണ​ന​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്ര​തി​രോ​ധം, ചി​കി​ത്സ, അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ എ​ന്നി​വ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് സേ​വ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നാ​ണ് പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക് സ​മ​ഗ്ര​മാ​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ-​സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​രു​ടെ പൂ​ർ​ണ സ​ന്ന​ദ്ധ​ത​യും വി​വി​ധ ആ​രോ​ഗ്യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​വും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiarabiaPreparations for Hajj servicemakhaFahad Al Jalaj
News Summary - Hajj preparations: Minister visits health centers in Mecca
Next Story