Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രാർഥനയിൽ മുഴുകി...

പ്രാർഥനയിൽ മുഴുകി ഹജ്ജ്​ തീർഥാടകർ

text_fields
bookmark_border
പ്രാർഥനയിൽ മുഴുകി ഹജ്ജ്​ തീർഥാടകർ
cancel

ജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇൗ വർഷത്തെ ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കമായതോടെ പ്രാർഥനയിൽ മുഴുകി തീർഥാടകർ. കോവിഡ്​ പശ്ചാത്തലത്തിൽ കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച്​, രാജ്യത്ത്​ നിന്ന്​ തെ​രഞ്ഞെടുക്കപ്പെട്ട സ്വദേശികളും വിദേശികളുമായ 1000ഒാളം തീർഥാടകരാണ്​ മിനയിലെ അബ്​റാജ്​ മിന കെട്ടിടത്തിൽ പ്രാർഥനാനിരതായി കഴിയുന്നത്​. 

 

ബുധനാഴ്​ച ഉച്ചയോടെയാണ്​ തീർഥാടകർ മിനയിലെത്തിയത്​. ത്വാഇഫിനടുത്ത്​ സൈലുൽ കബീർ മീഖാത്തിൽ വെച്ചാണ്​ ഇഹ്​റാമിൽ പ്രവേശിച്ചത്​​. മക്കയിലെ ഫോർപോയിൻറ്​ ഹോട്ടലിൽ താമസിപ്പിച്ചിരുന്ന തീർഥാടകരെയും മിനയിലെ അബ്​റാജ്​ മിന കെട്ടിടത്തിൽ ചൊവ്വാഴ്​ച രാത്രിയിലെത്തിയ തീർഥാടകരെയും ബുധനാഴ്​ച പുലർച്ചെ ആറോടെയാണ്​ കർശനമായ ആരോഗ്യമുൻകരുതൽ പാലിച്ച്​ മീഖാത്തിലെത്തിച്ചത്​.

അഞ്ച്​ ഗ്രൂപ്പുകളായി തിരിച്ചാണ്​ മീഖാത്തിലേക്ക്​ പ്രത്യേക ബസുകളിൽ തീർഥാടകർ യാത്ര തിരിച്ചത്​.​ ഒരോ ഗ്രൂപ്പിലും 10​ബസുകളാണുണ്ടായിരുന്നത്​​. ഡോക്​ടർമാരുടെ സംഘവും കൂടെയുണ്ട്​. ഇഹ്​റാമിൽ പ്രവേശിച്ച  തീർഥാടകർ പിന്നീട്​ ത്വാവാഫുൽ ഖുദുമിനും (ആഗമന ത്വവാഫ്​) സഅ്​ഇനുമായി മസ്​ജിദുൽ ഹറാമിലെത്തി. അതിന്​ ശേഷം ഉച്ചയോടെ മിനായിലെ താമസസ്​ഥലത്തെത്തി. മിനയിൽ ‘അബ്​റാജ്​ മിന’ കെട്ടിടങ്ങളിലാണ്​ തീർഥാടകർക്ക്​​ താമസ സൗകര്യമൊരുക്കിയിരിക്കുന്നത്​. നിരവധി പേർക്ക്​ താമസിക്കാൻ സൗകര്യമുള്ള ഇൗ കെട്ടിട സമുച്ചയം ജംറക്കടുത്താണ്​ സ്ഥിതി ചെയ്യുന്നത്​. കെട്ടിടങ്ങൾ ഇടയ്​ക്കിടെ അണുമുക്തമാക്കുന്നതിനും പ്രദേശത്ത്​ ചുട്​ കുറയ്​ക്കുന്നതിനും വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്​​. 

ആരോഗ്യ സേവനത്തിനായി താമസകേന്ദ്രങ്ങൾക്കടുത്ത്​ ഡോക്​ടർമാരുടെയും നഴ്​സുമാരുടെയും സംഘത്തെ നിയോഗിച്ചിട്ടുണ്ട്​. തീർഥാടകരുടെ പോക്കുവരവുകൾ സുഗമമാക്കുന്നതിന്​ ​കടന്നുപോകുന്ന റോഡുകളിലും ഹറമിലും സുരക്ഷാവിഭാഗവും ആരോഗ്യപെരുമാറ്റ ചട്ടങ്ങൾ ഉറപ്പുവരുത്താൻ പ്ര​ത്യേകം ആളുകളും രംഗത്തുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjpilgrimscovid
News Summary - hajj pilgrims-soudi-gulf
Next Story