കപ്പൽ മാർഗം ഹജ്ജ് തീർഥാടകരുടെ പ്രവാഹം; ആദ്യസംഘം ജിദ്ദയിലെത്തി
text_fieldsകപ്പൽ മാർഗം ഹജ്ജ് തീർഥാടകരുടെ വരവ് ആരംഭിച്ചപ്പോൾ, സുഡാനിൽനിന്നുള്ള ആദ്യ തീർഥാടക
സംഘമാണ് ജിദ്ദ തുറമുഖത്ത് എത്തിയത്
ജിദ്ദ: ഈ വർഷത്തെ ഹജ്ജിനായി സമുദ്രമാർഗമുള്ള തീർഥാടകരുടെ വരവ് ആരംഭിച്ചു. സുഡാനിൽനിന്നുള്ള ആദ്യ തീർഥാടകസംഘമാണ് ജിദ്ദ ഇസ്ലാമിക് തുറമുഖത്തെത്തിയത്. തീർഥാടകരെ പോർട്ട് അധികൃതരും പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. ഇവർക്കായുള്ള യാത്രാനടപടിക്രമങ്ങൾ ഒരു തടസ്സവുമില്ലാതെ അതിവേഗത്തിൽ പൂർത്തിയാക്കി.
ഹജ്ജ് സീസണിൽ എത്തുന്ന തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി ജിദ്ദ ഇസ്ലാമിക് പോർട്ടിൽ പാസ്പോർട്ട് വകുപ്പ് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പരിശോധനാ നടപടികൾ സുഗമമാക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ആവശ്യങ്ങൾ മനസിലാക്കുന്നതിനും ആശയവിനിമയം സുഗമമാക്കുന്നതിനുമായി വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെയാണ് കൗണ്ടറുകളിൽ നിയോഗിച്ചിരിക്കുന്നത്. ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തി തീർഥാടകരുടെ നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങളാണ് തുറമുഖത്ത് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

