മലപ്പുറം സ്വദേശി ഹജ്ജ് തീർഥാടകൻ മദീനയിൽ നിര്യാതനായി
text_fieldsഅഹമ്മദ് കുട്ടി
മദീന: ഹൃദയാഘാതത്തെത്തുടർന്ന് ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി അഹമ്മദ് കുട്ടി കല്ലുവിളപ്പിൽ (70) ആണ് മരിച്ചത്. ഹജ്ജ് കർമങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനായി പുറപ്പെട്ട ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മകനൊപ്പമാണ് ഹജ്ജിന് എത്തിയിരുന്നത്. ഹജ്ജ് ഇൻസ്പെക്ടർമാരായ റിഷാദ്, ഇസ്ഹാഖ്, അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പൂർത്തീകരിച്ചു വരുന്നു. മൃതദേഹം മദീനയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

