Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ് പെർമിറ്റുകൾ...

ഹജ്ജ് പെർമിറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി മാത്രം: തീർത്ഥാടകർക്ക് കർശന നിർദ്ദേശവുമായി സൗദി മന്ത്രാലയം

text_fields
bookmark_border
saudi
cancel

റിയാദ്: തീർത്ഥാടകർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഹജ്ജ് പെർമിറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ സ്വീകരിക്കാവൂ എന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പരിരക്ഷ, താമസം, ഗതാഗതം തുടങ്ങിയ മന്ത്രാലയത്തി​െൻറ മുഴുവൻ സേവനങ്ങളും ലഭ്യമാകുന്നതിന് ഔദ്യോഗിക പെർമിറ്റുകൾ നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ അത്യാധുനികമായ ഗതാഗത സംവിധാനങ്ങളുമായും തിരക്ക് നിയന്ത്രണ പദ്ധതിയവുമായും സംയോജിപ്പിച്ചാണ് ഔദ്യോഗിക ഹജ്ജ് വിസകൾ അനുവദിക്കുന്നത്. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുന്ന തീർത്ഥാടകർക്ക് ഹജ്ജ് കർമങ്ങൾ ലളിതമായും സമാധാനപരമായും പൂർത്തിയാക്കാൻ മന്ത്രാലയത്തി​െൻറ വിപുലമായ സപ്പോർട്ട് നെറ്റ്‌വർക്കി​െൻറ സഹായം പൂർണമായും ലഭ്യമാകും.

എന്നാൽ, അംഗീകാരമില്ലാത്ത ഏജൻസികളിലൂടെ സേവനങ്ങൾ തേടുന്നത് വഴി നിയമപരമായ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയത്തി​െൻറ ഔദ്യോഗിക പിന്തുണ ലഭിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തീർത്ഥാടകർക്ക് സുരക്ഷിതവും സംഘടിതവുമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് മന്ത്രാലയത്തി​െൻറ പ്രഥമ ലക്ഷ്യം.

ഔദ്യോഗിക രേഖകൾ ഉറപ്പാക്കുന്നതിലൂടെ ഓരോ തീർത്ഥാടകനും ഉയർന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ലോജിസ്റ്റിക്സ് അല്ലെങ്കിൽ നിയമപരമായ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകളില്ലാതെ തീർത്ഥാടകർക്ക് പൂർണമായും ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതിലൂടെ സാധിക്കുമെന്നും സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi ministryhajjgulfnewsmalayalam
News Summary - Hajj permits only through official channels: Saudi Ministry issues strict instructions to pilgrims
Next Story