ഹജ്ജ് പെർമിറ്റ്; തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ -ഡോ. സുദൈസ്
text_fieldsഡോ. അബ്ദുറഹ്മാൻ അൽസുദൈസ്
മക്ക: ‘അനുമതിപത്രമില്ലാതെ ഹജ്ജ് പാടില്ല’ എന്ന തീരുമാനം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരെ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും മറിച്ച് തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും കർമങ്ങൾ നിർവഹിക്കുന്നത് വ്യവസ്ഥാപിതമാക്കുന്നതിനുമാണെന്നും ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
‘അൽഅഖ്ബാർ’ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൽസുദൈസ് ഇക്കാര്യം പറഞ്ഞത്. ദശലക്ഷക്കണക്കിന് ആളുകളുടെ സംഗമമാണ് ഹജ്ജ്. ഇതിന് സംഘാടനവും അവബോധവും ജനക്കൂട്ട മാനേജ്മെന്റും ആവശ്യമാണ്. ഇരുഹറമുകൾ സന്ദർശിക്കുന്നവർ ആഭ്യന്തര മന്ത്രാലയവും ബന്ധപ്പെട്ട അധികാരികളും പുറപ്പെടുവിച്ച നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണം. കാരണം ഇത് തീർഥാടകർക്ക് അവരുടെ കർമങ്ങൾ സുരക്ഷിതമായും ഭദ്രമായും എളുപ്പത്തിലും അനുഷ്ഠിക്കാൻ സഹായിക്കുന്നതാണെന്നും ഇരുഹറം മതകാര്യ മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

