ഹജ്ജ്; ജിദ്ദ വിമാനത്താവളത്തിലെ ഒരുക്കങ്ങൾ ഹജ്ജ് പാസ്പോർട്ട് സേന കമാൻഡർ പരിശോധിച്ചു
text_fieldsഹജ്ജ് തീർഥാടകർക്കായി ജിദ്ദ വിമാനത്താവളത്തിലെ ഒരുക്കങ്ങൾ ഹജ്ജ് പാസ്പോർട്ട് സേന കമാൻഡർ മേജർ ജനറൽ ഡോ. സ്വാലിഹ് ബിൻ സഅദ് അൽ മുറബ്ബയ് പരിശോധിക്കുന്നു
ജിദ്ദ: ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ ജിദ്ദ വിമാനത്താവളത്തിലെ ഒരുക്കങ്ങൾ ഹജ്ജ് പാസ്പോർട്ട് സേന കമാൻഡർ മേജർ ജനറൽ ഡോ. സ്വാലിഹ് ബിൻ സഅദ് അൽ മുറബ്ബയ് പരിശോധിച്ചു.
വിമാനത്താവളത്തിലെത്തിയ ഹജ്ജ് പാസ്പോർട്ട് സേന കമാൻഡർ തീർഥാടകരുടെ യാത്രാനടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഒരുക്കിയ സംവിധാനങ്ങളും സജ്ജീകരണങ്ങളും കണ്ടു. പ്രവേശന കവാടങ്ങളിൽ ആധുനിക സാങ്കേതിക ഉപകരണങ്ങളും യോഗ്യരായ ഉദ്യോഗസ്ഥരെയും തീർഥാടകരുടെ സേവനത്തിനായി ഒരുക്കിയതായി അദ്ദേഹം പറഞ്ഞു. കര, കടൽ, വ്യോമ തുറമുഖങ്ങൾ വഴിയുള്ള വരവ് മുതൽ പുറപ്പെടുന്നതു വരെ തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നും ഹജ്ജ് പാസ്പോർട്ട് സേന കമാൻഡർ പറഞ്ഞു.