Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇൗ വർഷത്തെ ഹജ്ജ്​...

ഇൗ വർഷത്തെ ഹജ്ജ്​ തീർഥാടകരിൽ 70 ശതമാനവും രാജ്യത്തുള്ള വിദേശികളായിരിക്കും

text_fields
bookmark_border
ഇൗ വർഷത്തെ ഹജ്ജ്​ തീർഥാടകരിൽ 70 ശതമാനവും രാജ്യത്തുള്ള വിദേശികളായിരിക്കും
cancel

ജിദ്ദ: ഇത്തവണ ഹജ്ജിന്​ തെരഞ്ഞെടുക്കുന്ന തീർഥാടകരിൽ 70 ശതമാനവും രാജ്യത്തുള്ള വിവിധ രാജ്യക്കാരായ വിദേശികളായിരിക്കുമെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കി. ആകെ തീർഥാടകരിൽ 30 ശതമാനം മാത്രമായിരിക്കും സൗദി പൗരന്മാർ. സ്വദേശികളിൽ കോവിഡ്​ ബാധിച്ച്​ രോഗമുക്തരായ ആരോഗ്യ ജീവനക്കാർക്കും സുരക്ഷ ഉദ്യോഗസ്​ഥർക്കുമായിരിക്കും ഹജ്ജിനുളള അവസരം നൽകുക.

രോഗമുക്തരായവ​രുടെ ഡാറ്റാബേസിൽ നിന്നാണ്​ ഇവരെ തെരഞ്ഞെടുക്കുക. പകർച്ചവ്യാധിയുടെ എല്ലാ ഘട്ടത്തിലും സമൂഹത്തിലെ ആളുകളെ പരിപാലിക്കുന്നതിൽ വഹിച്ച പങ്ക്​ ​പരിഗണിച്ച്​ അവരോടുള്ള ആദരസൂചകമായാണ്​ ഹജ്ജിന്​ മുൻഗണന നൽകുന്നതെന്നും​ മന്ത്രാലയം വ്യക്തമാക്കി. ഇത്തവണ ഹജ്ജ്​ തെരഞ്ഞെടുപ്പിനുള്ള പ്രധാന മാനദണ്ഡം ആരോഗ്യപരമായ ഘടകങ്ങളാണ്​. രാജ്യത്തെ താമസക്കാരായ വിദേശികളിൽ നിന്ന്​ ഹജ്ജിനു മുൻഗണന നൽകുന്നത്​ വിട്ടുമാറാത്ത രോഗങ്ങൾ ഇല്ലാത്തവർക്കായിരിക്കും. കോവിഡ്​ ഇല്ലെന്ന്​ തെളിയിക്കുന്ന പി.സി.ആർ സർട്ടിഫിക്കറ്റ്​ ഉള്ളവർക്കും മുമ്പ്​ ഹജ്ജ്​ നിർവഹിക്കാത്തവർക്കും 20നും 50നുമിടയിൽ പ്രായമുള്ളവർക്കുമായിരിക്കും അവസരം. ക്വറൻറീൻ സംബന്ധിച്ച ആരോഗ്യ ​മന്ത്രാലയ തീരുമാനങ്ങൾ പാലിക്കുമെന്ന്​ ഇവരിൽ നിന്ന്​​ പ്രതിജ്ഞ എഴുതി വാങ്ങും.

ഇൗ മാനദണ്ഡങ്ങൾ പാലിച്ച രാജ്യത്തെ വിദേശികൾക്ക്​ ഹജ്ജ്​ ഉംറ വെബ്​സൈറ്റിൽ പ്രവേശിച്ച്​ ഹജ്ജിന്​ രജിസ്​റ്റർ ചെയ്യാവുന്നതാണ്​. ജൂലൈ ആറ്​ മുതൽ 10​ വരെയാണ്​ (ദുൽഖഅദ്​ 15 മുതൽ 19 വരെ) അപേക്ഷ നൽകാനുള്ള അവസരം. രജിസ്​റ്റർ ചെയ്​തവരിൽ നിന്ന്​ സ്വദേശികളെല്ലാത്തവരെ ​​തെരഞ്ഞെടുക്കുക ഇലക്​ട്രോണിക്​ സംവിധാനം വഴിയായിരിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു. ഏറ്റവും ഉയർന്ന ​ആരോഗ്യ മാനദണ്ഡങ്ങളും ശ്രദ്ധാപൂർവമായ മുൻകരുതലും പാലിച്ചായിരിക്കണം ഇത്തവണത്തെ ഹജ്ജ്​ എന്നാണ്​ സൗദി ഗവൺമ​െൻറി​​െൻറ തീരുമാനം. തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണിത്​. അതുകൊണ്ട്​ തന്നെ ആരോഗ്യ രംഗത്ത്​ മികച്ച സേവനങ്ങൾ ഉറപ്പുവരുത്തി വേറിട്ട ആരോഗ്യ പദ്ധതിയാണ്​ ഒരുക്കുന്നത്​. ആ​രോഗ്യ മന്ത്രാലയം നിശ്ചയിച്ച എല്ലാ ചട്ടങ്ങളും പാലിക്കുമെന്നും അവ വളരെ സുക്ഷ്​മമായി നടപ്പാക്കുമെന്നും ഹജ്ജ്​ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj
News Summary - hajj news
Next Story