Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹജ്ജിന്​ അവസരം 65 വയസിന്​ ത​ാഴെയുള്ളവർക്ക്​ മാത്രം: സൗദി ആരോഗ്യമന്ത്രി
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജിന്​ അവസരം 65...

ഹജ്ജിന്​ അവസരം 65 വയസിന്​ ത​ാഴെയുള്ളവർക്ക്​ മാത്രം: സൗദി ആരോഗ്യമന്ത്രി

text_fields
bookmark_border

ജിദ്ദ: ഇൗ വർഷത്തെ ഹജ്ജിന്​ അവസരം 65 വയസിന്​ താഴേ പ്രായമുള്ളവർക്കും വിട്ടുമാറാത്ത രോഗമില്ലാത്തവർക്കും മാത്രമായിരിക്കുമെന്ന്​ സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ അറിയിച്ചു. ഹജ്ജ്​ മന്ത്രി ഡോ. മുഹമ്മദ്​ സ്വാലിഹിനോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

പരിമിതമായ ആഭ്യന്തര തീർഥാടകരെ പ​െങ്കടുപ്പിച്ച്​ ഇത്തവണ ഹജ്ജ്​ കർമം നടത്താനുള്ള സൗദി ഗവൺമെൻറ്​ തീരുമാനം മുസ്​ലിംകളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്താണ്​. ഹജ്ജിന്​ പോകുന്നവരെ ​കോവിഡ്​ പരി​ശോധക്ക്​​ വിധേയമാക്കും.

ഹജ്ജിനു ശേഷം തീർഥാടകർ 14 ദിവസം ക്വാറൻറീനിൽ കഴിയണം. ഹജ്ജ്​ സീസണിലേക്ക്​ മെഡിക്കൽ ​പ്രോ​േട്ടാകോളുകൾ വികസിപ്പിക്കും. ഏത്​ അടിയന്തിരഘട്ടം തരണം ചെയ്യാനും സമ്പൂർണ ആശുപത്രി ഒരുക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ്​ ലോകത്ത്​ പടരുന്നത്​ തുടരുകയാണ്​.

ലോകമെമ്പാടുമുളള 80 ലക്ഷത്തിലധികമാളുകളെ ഇതുവരെ ബാധിച്ചിട്ടുണ്ട്​. അതിനാൽ ഇത്തവണ ഹജ്ജിന്​ ആരോഗ്യ രംഗത്ത്​ കർശന നടപടികൾ ഏർപ്പെടുത്തും. അതോടൊപ്പം തീർഥാടകരെ സേവിക്കുന്നവരേയും കോവിഡ്​ പരിശോധനയ്​ക്ക്​ വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjHajj 2020
News Summary - Hajj 2020
Next Story