ഹജ്ജ് ഉദ്ദേശിക്കുന്നവർ നിർബന്ധിത പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
text_fieldsജിദ്ദ: ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരോട് നിർബന്ധിത പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം ആഹ്വാനം ചെയ്തു.ആരോഗ്യകരവും സുരക്ഷിതവുമായ തീർഥാടനം ഉറപ്പാക്കുന്നതിന് പ്രതിരോധ കുത്തിവെപ്പുകൾ അനിവാര്യമാണ്. ‘മൈ ഹെൽത്ത്’ മൊബൈൽ ആപ്ലിക്കേഷനിലൂടെ വാക്സിനുകൾ എടുക്കുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്യണം.
‘മൈ ഹെൽത്ത്’ ആപ്ലിക്കേഷൻ തുറന്ന് ‘അപ്പോയിൻമെന്റുകൾ’ തെരഞ്ഞെടുത്ത് ‘പുതിയ അപ്പോയിൻമെന്റ് റിസർവ് ചെയ്യുക’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.ശേഷം ‘അപ്പോയിൻമെന്റ് റിസർവിങ്’ തെരഞ്ഞെടുത്ത് ‘ഹജ്ജ് വാക്സിനുകൾ’ എന്നതിൽ ക്ലിക്ക് ചെയ്ത് അപ്പോയിൻമെന്റ് ബുക്ക് ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

