Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎല്ലാം എളുപ്പമാക്കി...

എല്ലാം എളുപ്പമാക്കി ഹജ്ജ് മിഷ​െൻറ ‘ആപ്’ 

text_fields
bookmark_border
എല്ലാം എളുപ്പമാക്കി ഹജ്ജ് മിഷ​െൻറ ‘ആപ്’ 
cancel
മക്ക: തീർഥാടകരുടെ വിശദ വിവരങ്ങൾ അടങ്ങിയ  ഹജ്ജ്​​ മിഷ​​െൻറ ‘ആപ്’​  ഹാജിമാർക്കും സന്നദ്ധ  പ്രവര്‍ത്തകർക്കും ഒരുപോലെ പ്രയോജനകരം. ‘ഇന്ത്യൻ ഹാജി ഇൻഫർമേഷൻ സിസ്​റ്റം’ എന്ന പേരിലുള്ള ആപ് ആൻഡ്രോയിഡിലും ഐ. ഒ. എസിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയും.   സംസ്ഥാന കോഡും അഞ്ചക്ക കവർ നമ്പറോ, പാസ്പോർട്ട്​ നമ്പറോ നൽകിയാൽ ഹജ്ജ് മിഷൻ വഴിയോ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയോ ഇന്ത്യയിൽ നിന്ന്​  ഹജ്ജിനെത്തിയ ഓരോ ഹാജിയുടെയും മക്കയിലെയും മദീനയിലേയും  പൂർണ വിവരങ്ങൾ ലഭിക്കുന്നതാണ്​​ ആപ്.  
ഹാജിയുടെ  പേര്, മൊബൈൽ നമ്പർ, മക്ക മദീന ബിൽഡിങ്​ നമ്പർ, സ്ഥല വിവരം, റൂം നമ്പർ, ബ്രാഞ്ച്​, മൊബൈൽ നമ്പർ, ഹാജിയോടൊപ്പം എത്തിയ ഖാദിമി​​െൻറ നമ്പർ, ഹാജിമാരുടെ വിമാന വിവരങ്ങൾ, ഒപ്പമുള്ള ഹാജിമാരുടെ പേരും നമ്പറും എന്നിവ  അറിയാം.  സ്വകാര്യ  ഗ്രൂപ്പിൽ വന്നതും ഹജ്ജ് മിഷൻ വഴി വന്നതും പ്രത്യേകം തെരഞ്ഞെടുക്കാവുന്ന തരത്തിലാണ്  ആപ്​ രൂപകൽപന ചെയ്തത്​. സൗദി അറേബ്യയിൽ നിന്ന്​ ഹജ്ജിനെത്തുന്നവർക്ക്​ അവരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ആപിൽ ഉണ്ട്​.  ഇവ കൂടാതെ അടുത്തുള്ള ഹോസ്പിറ്റൽ, ഫാർമസി, പള്ളി, റസ്​റ്റൊറൻറ്​ , ഷോപ്പിങ് മാൾ എന്നിവയും അറിയാൻ  ഹാജിമാരെ സഹായിക്കുന്ന ഓപ്ഷൻ  അടങ്ങിയതാണ് ആപ്. 
വേഗത്തിൽ ഡൗൺലോഡ് ചെയ്യാനും സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാനും കഴിയുന്നതാണിത്​​ . വഴി അറിയാതെ അലയുന്ന ഹാജിമാരെ സഹായിക്കുന്നതിനും അവർക്കു നിർദേശങ്ങൾ നൽകുന്നതിനും കളഞ്ഞുപോകുന്ന ലഗേജുകൾ തിരിച്ചെത്തിക്കാനും  സന്നദ്ധ  പ്രവര്‍ത്തകർക്ക്​  ആപ്  സഹായകമാണ്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj mission
News Summary - hajj mission app-saudi arabia-gulfnews
Next Story