Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്: വാർത്താവിതരണ...

ഹജ്ജ്: വാർത്താവിതരണ മന്ത്രാലയം വെർച്വൽ മീഡിയ സെന്റർ ആരംഭിച്ചു

text_fields
bookmark_border
hajj-virtual media center launched
cancel

ജി​ദ്ദ: ഹ​ജ്ജ് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ളും വി​ഡി​യോ​ക​ളും ലോ​ക​മെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി സൗ​ദി വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം വെ​ർ​ച്വ​ൽ മീ​ഡി​യ സെ​ന്റ​ർ ആ​രം​ഭി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഹ​ജ്ജ് ഉ​ള്ള​ട​ക്ക​വും വാ​ർ​ത്ത​ക​ളും പ​ട​ങ്ങ​ളും എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക​യും പ്ര​ക്ഷേ​പ​ണം സു​ഗ​മ​മാ​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടാ​ണി​ത്.

ഒ​രു ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്ഫോ​മാ​യി​ട്ടാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും കേ​ന്ദ്രം സേ​വ​ന​ങ്ങ​ൾ ന​ൽ​കും. ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ, ഫോ​ട്ടോ​ക​ൾ, വി​ഡി​യോ​ക​ൾ എ​ന്നി​വ അ​പ്‌​ലോ​ഡ് ചെ​യ്യാ​നും ഇ​തു​വ​ഴി സാ​ധി​ക്കും.

പ്ലാ​റ്റ്‌​ഫോ​മി​ൽ 900ത്തോ​ളം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യാ​ണ് ക​ണ​ക്ക്. നി​ര​വ​ധി വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ, പ​ത്ര​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര, പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ എ​ന്നി​വ​യെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​വ​രാ​ണി​വ​ർ. വി​വി​ധ ഭാ​ഷ​ക​ളി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഹ​ജ്ജ് സീ​സ​ണി​ലെ വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഈ ​കേ​ന്ദ്രം വ​ഴി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സാ​ധി​ക്കും.

പ്ലാ​റ്റ്ഫോ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ആ​ളു​ക​ളു​മാ​യി അ​ഭി​മു​ഖ​ത്തി​നും ഹ​ജ്ജ് വാ​ർ​ത്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ, അ​ന്വേ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ ഏ​തു മാ​ധ്യ​മ സേ​വ​ന​ത്തി​നും അ​ഭ്യ​ർ​ഥി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:launchedhajjVirtual Media Center
News Summary - Hajj-Ministry of Information and Broadcasting launched Virtual Media Center
Next Story