Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ് തീർഥാടകരെ...

ഹജ്ജ് തീർഥാടകരെ കാത്തിരിക്കുന്നത്​ നൂതന സാ​ങ്കേതിക സംവിധാനങ്ങൾ

text_fields
bookmark_border
smart robot for hajj
cancel
camera_alt

മക്ക മസ്​ജിദുൽ ഹറാമിൽ സംസം ​വിതരണത്തിനു ഒരുക്കിയ സ്​മാർട്ട്​ റോബോർട്ട്​

ജിദ്ദ: ഹജ്ജ്​ തീർഥാടനത്തിനെത്തുന്നവരെ കാത്തിരിക്കുന്നത്​ നൂതന സാങ്കേതിക സംവിധാനങ്ങൾ. തീർഥാടകർക്ക്​ മികച്ച സേവനങ്ങൾ നൽകുന്നതിനും അനുഷ്​ഠാനങ്ങൾ എളുപ്പമാക്കുന്നതിനും നിരവധി ആപ്ലിക്കേഷനുകളും ഉപകരണങ്ങളുമാണ്​ ഇരുഹറം കാര്യാലയവും ഹജ്ജ്​ മന്ത്രാലയവും ഒരുക്കിയിരിക്കുന്നത്​. ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഭാഗം കൂടിയാണിത്​​. ഇതിലേറ്റവും എടുത്തു പറയേണ്ടതാണ്​ ​കോവിഡ്​ സാഹചര്യത്തിൽ മസ്​ജിദുൽ ഹറാമിൽ അണുമുക്തമാക്കുന്നതിനും സംസം വിതണത്തിനും ഈ വർഷം സ്ഥാപിച്ച സ്​മാർട്ട്​ റോബോർട്ടുകൾ. ഓട്ടോമേറ്റഡ്​ കൺട്രോൾ സംവിധാനത്തിലാണ്​ ഇവ പ്രവർത്തിക്കുന്നത്​. രോഗവ്യാപനം തടയുന്നതിനും ആരോഗ്യകരമായ അന്തരീക്ഷമൊരുക്കുന്നതിലും സ്വയം അണുമുക്തമാക്കുന്ന ഈ ഉപകരണങ്ങൾ വലിയ സേവനമാണ്​ ചെയ്യുന്നത്​.

ആളുകളുടെ സമ്പർക്കമില്ലാതെ സംസം ​വിതരണത്തിനു ഒരുക്കിയ സ്മാർട്ട്​ റോബോർട്ട്​ അടുത്തിടെയാണ്​ ഉദ്​ഘാടനം ചെയ്​തത്​. ഒരോന്നിലും 30 ബോട്ടിൽ സംസം ഉൾ​ക്കൊള്ളാൻ കഴിയും. ഇത്​ എട്ട്​ മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കും. മറ്റൊന്ന്​ പ്രായം കൂടിയവർക്കും ഭിന്നശേഷിക്കാർക്കും ഉന്തുവണ്ടികൾ ബുക്ക്​ ചെയ്യുന്നതിനു ഒരുക്കിയ 'തനക്കുൽ' ആപ്ലിക്കേഷനാണ്​. ഇലക്​ട്രോണിക്​ സംവിധാനത്തിലൂടെ ഉന്തുവണ്ടി ബുക്ക്​ ചെയ്യാനും ടിക്കറ്റ്​ വാങ്ങിക്കാനും തീർഥാടകർക്ക്​ ഇതിലൂടെ സാധിക്കും. ​കോവിഡ്​ സാഹചര്യത്തിൽ ആളുകളുമായി സമ്പർക്കം​ പുലർത്താതെ ഉന്തുവണ്ടി ബുക്കിങ്​ നടപടികൾ പൂർത്തിയാക്കാൻ ഇതു സഹായിക്കുന്നു. ഇതിനകം നിരവധി പേരാണ്​ ഈ സേവനം ഉപയോഗപ്പെടുത്തിയത്​. ഹറമൈൻ മുസ്​ഹഫ്​ ആപ്ലിക്കേഷൻ, ദിക്​റുകളുടെയും പ്രാർഥകളുടെയും ആപ്ലിക്കേഷൻ, ഇലക്ട്രോണിക് നാവിഗേഷൻ സംവിധാനത്തിലൂടെ മസ്​ജിദുൽ ഹറാമിലെ ഏത് സ്ഥലവും കണ്ടെത്താൻ കഴിയുന്ന 'മക്​സദ്'​ ആപ്ലിക്കേഷൻ എന്നിവയും​ അടുത്തിടെ ഒരുക്കിയ സേവനങ്ങളാണ്​.

നൂതന സ​സാങ്കേതികവിദ്യ പ്രയോജപ്പെടുത്തി പുതിയ പല സേവനങ്ങളും തീർഥാടകർക്ക്​ ഹജ്ജ്​ മന്ത്രാലയവും ഒരുക്കിയിട്ടുണ്ട്​. ഇതിലേറ്റവും മുമ്പിൽ നിൽക്കുന്നതാണ്​ അടുത്തിടെ മക്ക ഗവർണർ ഉദ്​ഘാടനം ചെയ്​ത ഹജ്ജ്​ സ്​മാർട്ട്​ കാർഡ്​​. പുണ്യസ്​ഥലങ്ങളിൽ താമസസ്ഥലത്തേക്കും പുറത്തേക്കും പുറപ്പെടുന്ന സമയം അറിയാനും ഒത്തുചേരുന്ന സ്ഥലങ്ങൾ മനസിലാക്കാനും സഹായിക്കുന്നതാണിത്​. ദൈനംദിന ഭക്ഷണം തെരഞ്ഞെടുക്കാനും പ്രാപ്തമാക്കുന്നു.

പച്ച, ചുവപ്പ്, മഞ്ഞ, നീല എന്നീ നിറത്തിലുള്ള സ്​മാർട്ട്​ കാർഡുകളെ​ പുണ്യസ്ഥലങ്ങളിലെ താമസ കേന്ദ്രവുമായി ബന്ധിപ്പിച്ചിട്ടുണ്ട്​. സ്​മാർട്ട് ഗേറ്റുകളിലൂടെ പ്രവേശിക്കുമ്പോൾ ഉപയോഗിക്കാൻ സാധിക്കും. തീർഥാടകന്‍റെ എല്ലാ യാത്ര ഷെഡ്യൂകളും വ്യക്തിഗത വിവരങ്ങളും ​ഇതിൽ അടങ്ങിയിരിക്കുന്നു. വഴിതെറ്റുമ്പോൾ താമസ കേന്ദ്രങ്ങളിലെത്തിക്കാനും സാധിക്കുന്നതാണ്​ പുതിയ ഹജ്ജ്​ സമാർട്ട്​ കാർഡ്​.

തീർഥാടകരെ സ്വീകരിക്കാൻ സജ്ജം -ഹജ്ജ്​ സുരക്ഷ സേന

ജിദ്ദ: മസ്​ജിദുൽ ഹറാമും മുറ്റങ്ങളും തീർഥാടകരെ സ്വീകരിക്കാൻ സജ്ജമായതായി ഹജ്ജ്​ സുരക്ഷ സേന അസിസ്​റ്റൻറ്​ കമാൻഡർ മേജർ ജനറൽ മുഹമ്മദ്​ അൽബസാമി പറഞ്ഞു. ജൂലൈ 17 ശനിയാഴ്​ച മുതൽ തീർഥാടകരെത്തി തുടങ്ങും. ഹറമിനടുത്ത്​ അജിയാദ്​, കിങ്​ അബ്​ദുൽ അസീസ്​ ഗേറ്റ്​, ഷുബൈക എന്നീ സ്​റ്റേഷനുകളിലൂടെയാണ്​ തീർഥാടകരെത്തുക. ഒരോ സ്​റ്റേഷനുകളിലെത്തുന്നവർക്കും ആരോഗ്യ മുൻകരുതൽ പാലിച്ച്​ ത്വവാഫിനായി ഹറമിലേക്ക്​ പ്രവേശിക്കാൻ പ്രത്യേക പാതകൾ ഒരുക്കിയിട്ടുണ്ട്​.

ബന്ധപ്പെട്ട മറ്റ്​ വകുപ്പുകളുമായി സഹകരിച്ച്​ ഹറമിനകത്തും പുറത്തും തീർഥാടകർക്ക്​ ​സേവനം നൽകന്നതിനു ​വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്​. ഹജ്ജ്​ അനുമതിപത്രമില്ലാത്തവരെ ഹറമിനടുത്തേക്ക്​ പ്രവേശിക്കാൻ അനുവദിക്കില്ല. സുരക്ഷ ഉദ്യോഗസ്ഥർക്ക്​ ലഭ്യമായ ഉപകരണം വഴി അനുമതിപത്രം സാ​േങ്കതികമായി വായിക്കാൻ കഴിയുമെന്നും ഹജ്ജ്​ സുരക്ഷ സേന അസിസ്​റ്റൻറ്​ കമാൻഡർ പറഞ്ഞു.

മീഡിയ ​സെൻറർ ഒരുക്കം പുർത്തിയായി

മക്ക: ഹജ്ജ്​ വേളയിലെ മീഡിയ സെൻറർ സജ്ജമായി. ഹജ്ജ്​ സംബന്ധിച്ച ​വിവരങ്ങൾ അപ്പപ്പോൾ ലോകത്തെ അറിയിക്കുന്നതിനായി നൂതനമായ സംവിധാനങ്ങളാണ്​ മീഡിയ ഓപ്പറേഷൻ റൂമിൽ വാർത്ത മന്ത്രാലയം ഒരുക്കിയിരിക്കുന്നത്​. വെർച്വൽ മീഡിയ സെൻററും പത്രസമ്മേളനങ്ങളുടെ ആസ്ഥാനവും ഉൾപ്പെടുന്നതാണ്​

ഓപറേഷൻസ്​ റൂം. 30ലധികം പേർ കേന്ദ്രത്തിൽ ജോലിക്കായുണ്ട്​. ഹജ്ജ്​ വാർത്തകൾ നൽകുന്നതുമായ ബന്ധപ്പെട്ട്​ വെർച്വൽ മീഡിയ കേന്ദ്രത്തിനു കീഴിൽ ഇലക്​ട്രോണിക്​ പ്ലാറ്റ്​ഫോം സ്ഥാപിച്ചിട്ടുണ്ട്​. രാജ്യത്തിനകത്തും പുറത്തുമുള്ള 600 ലധികം മാധ്യമ പ്രവർത്തകർ പ്ലാറ്റ്​ഫോമിൽ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

കൂടെ കരുതേണ്ട കാര്യങ്ങളുണർത്തി ആരോഗ്യ മന്ത്രാലയം

ജിദ്ദ: ഹജ്ജ്​ തീർഥാടകർ കൂടെ കരുതേണ്ട കാര്യങ്ങൾ ഉണർത്തി ആരോഗ്യ മന്ത്രാലയം. ആരോഗ്യ സുരക്ഷ കണക്കിലെടുത്തും കോവിഡ്​ ബാധയിൽ നിന്ന്​ സ്വയം സുരക്ഷക്കും വേണ്ടിയാണ്​ നിർദേശം. കൈകൾ അണുമുക്തമാക്കുന്നതിനു സാനിറ്റൈസർ, മാസ്​കുകൾ, തൂവാലകൾ, നമസ്​കാര വിരിപ്പ്​ എന്നിവ ബാഗുകളിൽ കുടെ കൊണ്ടുപോകാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന്​ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj 2021
News Summary - Hajj ministry launches new smart cards, robots for pilgrims
Next Story