Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടകർക്ക്...

തീർഥാടകർക്ക് നിർദേശവുമായി ഹജ്ജ് മന്ത്രാലയം; ‘നുസുക് ഡിജിറ്റൽ കാർഡ്’ പ്രയോജനപ്പെടുത്തണം

text_fields
bookmark_border
തീർഥാടകർക്ക് നിർദേശവുമായി ഹജ്ജ് മന്ത്രാലയം; ‘നുസുക് ഡിജിറ്റൽ കാർഡ്’ പ്രയോജനപ്പെടുത്തണം
cancel

മക്ക: തീർഥാടകരുടെ ആത്മീയ യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി ‘നുസുക് ഡിജിറ്റൽ കാർഡ്’ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

സ്മാർട്ട്‌ഫോണുകൾ വഴി തീർഥാടകർക്ക് അവരുടെ യാത്രാ വിവരങ്ങളും മറ്റ് സുപ്രധാന രേഖകളും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. നുസുക് ആപ്, തവക്കൽനാ ആപ്പ് എന്നീ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി കാർഡിെൻറ ഇലക്ട്രോണിക് പതിപ്പ് ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നുസുക് ആപ് തുറക്കുമ്പോൾ തന്നെ ഹോം സ്ക്രീനിെൻറ മുകൾഭാഗത്ത് ഡിജിറ്റൽ കാർഡ് ദൃശ്യമാകും. ഇതിൽ അമർത്തുന്നതോടെ തീർഥാടകെൻറ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ സാധിക്കുന്ന ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കാർഡ് ക്രമീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനൊപ്പം തന്നെ, ഹജ്ജ്-ഉംറ കർമങ്ങളിൽ ഏർപ്പെടുമ്പോഴും യാത്ര ചെയ്യുമ്പോഴും അച്ചടിച്ച കാർഡ് നിർബന്ധമായും കൈവശം വെക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

തീർഥാടകരുടെ സേവനത്തിനായി വിവിധ ആശയവിനിമയ മാർഗങ്ങളും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമായി haj.gov.sa എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടാതെ സൗദിക്കകത്ത് നിന്നുള്ളവർക്ക് 1966 എന്ന നമ്പറിലും, വിദേശത്ത് നിന്നുള്ളവർക്ക് +966920002814 എന്ന അന്താരാഷ്ട്ര നമ്പറിലും സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimsMinistry of Hajjhajj
News Summary - Hajj Ministry issues guidelines for pilgrims; urges use of ‘Nusuk Digital Card
Next Story