Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആളനക്കമില്ലാതെ മിനാ...

ആളനക്കമില്ലാതെ മിനാ താഴ്വാരം; പ്രാർഥനയോടെ വിശ്വാസി ലോകം 

text_fields
bookmark_border
ആളനക്കമില്ലാതെ മിനാ താഴ്വാരം; പ്രാർഥനയോടെ വിശ്വാസി ലോകം 
cancel
camera_alt??????? ???? ??????????? ???????????? ?????????? ???????

മക്ക: ഹാജിമാര്‍ ഹജ്ജിനായി ഒത്തു കൂടുന്ന മിനാ താഴ്‌വാരത്തിൽ ഇത്തവണ ആളനക്കം നന്നെ കുറയും. ലക്ഷങ്ങളെ സ്വീകരിക്കാറുള്ള മിനാ താഴ്വരയിൽ ഇക്കുറിഎത്തുന്നത് ആയിരത്തോളം ഹാജിമാർ മാത്രം. നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ തീർഥാടകർ എത്തുന്ന ഹജ്ജിനാണ്​ ബുധനാഴ്​ച തുടക്കം കുറിക്കുന്നത്. 
ദുൽഹജ്ജ്​ ഏഴ്​ രാത്രി മുതൽ മക്കയിലെ ഓരോ കൈവഴിയും പാൽകടലായി മിനായിലേക്ക് ഒഴുകിയെത്താറാണ് പതിവ്. വഴിനീളെ വഴികാട്ടാൻ ആളുണ്ടാകും. ബസുകളിലും  ട്രെയിനുകളിലുമായവർ വിശ്വ മഹാസംഗമത്തിൽ ലയിച്ചു ചേരും. എന്നാൽ ഇന്ന്​ ആളും അനക്കവും ഇല്ല. വിജനത തളംകെട്ടി നിൽക്കുകയാണ്​ മിനാ താഴ്‌വരയിൽ. വിരലിലെണ്ണാവുന്ന തീർഥാടകരെ മാത്രമാണ്​ ഇത്തവണ ഹജ്ജിന്​ അനുവദിച്ചിരിക്കുന്നത്​. ഒരു ലക്ഷം തമ്പുകളാണ്​ മിനാ താഴ്‌വാരയിലുള്ളത്​.​ ഹജ്ജിന് എത്താൻ കൊതിച്ച്​ എന്നാൽ അതിന്​ ഇത്തവണ കഴിയില്ല എന്നറിഞ്ഞിട്ടും അത്​ ഉൾക്കൊള്ളാനാവാതെ ലക്ഷക്കണക്കിന് വിശ്വാസികളാണ് മഹാമാരി കാലത്ത് പ്രാർഥനയോടെ വീടുകളിൽ കഴിയുന്നത്.

ഇവരെ പ്രതിനിധീകരിച്ച് സൗദിയിൽ നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട 160 രാജ്യക്കാരായ വിരലിലെണ്ണാവുന്ന തീർഥാടകരാണ്​ ക്വാറൻറീനും കോവിഡ് ടെസ്​റ്റും കഴിഞ്ഞ്​ ഹജ്ജിൻറെ ഭാഗമാകാനൊരുങ്ങിയിരിക്കുന്നത്​. ബുധനാഴ്​ച വൈകീ​േട്ടാടെ ഇവർ മിനായിൽ എത്തും. മിനായിൽ പ്രത്യേകം ഒരുക്കിയ കെട്ടിടങ്ങളിലാണ് ഇവർക്ക് താമസം. കുറഞ്ഞ ഹാജിമാർക്ക് ജംറയ്​ക്ക്​ അടുത്തുള്ള തമ്പുകളിലും താമസം ഒരുക്കിയിട്ടുണ്ട്. ഹജ്ജ് മന്ത്രാലയം ഏർപ്പെടുത്തിയ പ്രത്യേകം ബസിൽ മാത്രമായിരിക്കും ഹാജിമാരുടെ യാത്രകൾ. മിനായിൽ രാത്രി താമസിക്കുന്ന ഹാജിമാർ വ്യാഴാഴ്​ച ഉച്ചയോടെ അറഫയിലേക്ക് പുറപ്പെടും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾ മുഴുവൻ ക്രമീകരിച്ചിട്ടുള്ളത്. ഹാജിമാരുടെ ആരോഗ്യ പരിശോധനകൾക്കായി വിവിധ വിഭാഗങ്ങളായി ആരോഗ്യ പ്രവർത്തകരും ഹാജിമാരോടൊപ്പം നിലയുറപ്പിക്കും. ഹജ്ജി​​െൻറ ആത്മാവിന് കോട്ടംതട്ടാത്ത ക്രമീകരണങ്ങളാണ് ഒരുക്കുക എന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjgulf newsminasaudi news
News Summary - hajj-mina-saudi news-gulf news
Next Story