ഹജ്ജ്: മാർഗനിർദേശങ്ങളുമായി മദീന ഹെൽത്ത് ക്ലസ്റ്റർ പുറത്തിറക്കി
text_fieldsമദീന: ഹജ്ജ് സീസണിൽ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും സമ്മർദ്ദവും രോഗങ്ങളും തടയുന്നതിനും തീർഥാടകരെ സുരക്ഷിതമായും സമാധാനപരമായും അവരുടെ കർമങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്നതിനായി മദീന ഹെൽത്ത് ക്ലസ്റ്റർ ‘ആരോഗ്യകരമായ ഹജ്ജ് യാത്രയ്ക്കുള്ള ഒമ്പത് ഉപദേശങ്ങൾ’ എന്ന തലക്കെട്ടിൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.
പതിവായി വെള്ളം കുടിക്കുക, പുണ്യസ്ഥലങ്ങൾക്കിടയിൽ സഞ്ചരിക്കുമ്പോൾ കുട ഉപയോഗിക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈകഴുകുക, വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നത് ഒഴിവാക്കുക തുടങ്ങിയവ പ്രധാനപ്പെട്ട ആരോഗ്യ മാർഗനിർദേശങ്ങളിലുൾപ്പെടും. ജനക്കൂട്ടത്തെ ഒഴിവാക്കുക, നഗ്നപാദനായി നടക്കുക, ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക തുടങ്ങിയവ പൊതുജന സുരക്ഷ നിലനിർത്തുന്നതിനുള്ള ബോധവത്കരണ സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തീർഥാടകരുടെ ആരോഗ്യവും ക്ഷേമവും വർധിപ്പിക്കുന്നതിനും ഹജ്ജ് സീസണിൽ പ്രതിരോധ നടപടികളുടെ നിലവാരം ഉയർത്തുന്നതിനുമുള്ള വിശാലമായ സംരംഭത്തിെൻറ ഭാഗമാണ് ഈ ശ്രമങ്ങൾ. തീർഥാടകർക്ക് സംയോജിത ആരോഗ്യ-അവബോധ സേവനങ്ങൾ നൽകുന്നതിനുള്ള സൗദി ആരോഗ്യ സംവിധാനത്തിെൻറ ശ്രമങ്ങളുടെ വിപുലീകരണത്തിെൻറ ഭാഗമാണ് ഈ കാമ്പയിൻ. തീർഥാടകരുടെ വരവ് മുതൽ അവരുടെ കർമങ്ങൾ സുരക്ഷിതമായും എളുപ്പത്തിലും പൂർത്തിയാക്കുന്നതുവരെ നൽകുന്ന പരിചരണവും ശ്രദ്ധയും ഇത് പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

