Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹജ്ജ്; പ്രതിദിന വാർത്താസമ്മേളനം സംഘടിപ്പിക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം
text_fieldsbookmark_border
Listen to this Article
ജിദ്ദ: ഹജ്ജുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മുതൽ പ്രതിദിന വാർത്താസമ്മേളനങ്ങൾ ഉണ്ടായിരിക്കുമെന്ന് സൗദി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. ഇതിനായി ഹജ്ജ്, ആഭ്യന്തരം, ആരോഗ്യം മന്ത്രാലയങ്ങളിൽ നിന്നുള്ള ഔദ്യോഗിക വക്താക്കളെ നിശ്ചയിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാത്രി 7.45 നായിരിക്കും വാർത്താസമ്മേളനം. ഹജ്ജിനുള്ള മുൻകരുതൽ നടപടികൾ, ആരോഗ്യ സേവനങ്ങൾ, തീർഥാടകരുടെ ആരോഗ്യ സ്ഥിതി, ദിവസേനയുള്ള സുരക്ഷാ വിശദീകരണം, തീർഥാടകരുടെ വരവ്, മിനായിലെ രാത്രി തങ്ങൽ, തീർഥാടകരുടെ അറഫയിലേക്കുള്ള നീങ്ങൽ തുടങ്ങിയവ നാളത്തെ വാർത്താസമ്മേളനത്തിന്റെ വിഷയങ്ങളാണെന്ന് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

