Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ ഹാജിമാർക്കായി ...

ഇന്ത്യൻ ഹാജിമാർക്കായി  ഹജ്ജ്​ മിഷ​െൻറ സമ്പൂർണ ആശുപത്രി

text_fields
bookmark_border
മക്ക: മക്കയിൽ ഇന്ത്യൻ ഹജ്ജ്​ മിഷൻ താൽകാലികമായി ഒരുക്കിയ സമ്പൂർണ  ആശുപത്രി ഹാജിമാരുടെ ആരോഗ്യസേവനത്തിൽ മികവ്​ പുലർത്തുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച്​ കുറ്റമറ്റ സംവിധാനങ്ങളോടെയാണ്​ ആശുപത്രി സജ്ജമാക്കിയത്​. ഇന്ത്യൻ ഹാജിമാർക്ക്​ ആരോഗ്യസേവനം നൽകാൻ ഡോക്​ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും മികച്ച ടീം പ്രവർത്തിക്കുന്നുണ്ട്​. അസീസിയയിൽ പ്രവർത്തിക്കുന്ന പ്രധാന ആശുപത്രിയിൽ 40 കിടക്കകളുണ്ട്​. ഹറമിന്​ സമീപം ഖുദൈയിൽ 50 കിടക്കകളുള്ള  ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്​. 15 ബ്രാഞ്ചുകൾ കേന്ദ്രീകരിച്ച്​ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്​പെൻസറികളുമുണ്ട്​.  170 ഒാളം  ഡോക്​ടർമാരും 180 പാരാമെഡിക്കൽ ജീവനക്കാരും ഹാജിമാരുടെ ആരോഗ്യസേവനത്തിനായുണ്ട്​. കൂടുതൽ ഗൗരവമുള്ള രോഗമോ പരിക്കോ ഉള്ളവരെ സൗദി ആശുപത്രികളിലേക്ക്​ മാറ്റും. ഹാജിമാർക്ക്​ ഉണ്ടാവുന്ന ഒരുവിധം എല്ലാ ആരോഗ്യപ്രശ്​നങ്ങൾക്കും ഇവിടെ തന്നെ പരിഹാരം ലഭിക്കും. മുന്ന്​ കോടി രൂപയുടെ മരുന്നാണ്​ ഹാജിമാരുടെ ചികിൽസക്കായി ഇന്ത്യയിൽ നിന്ന്​ ​കൊണ്ടുവന്നത്​. ലബോറട്ടറികളും അനുബന്ധ സൗകര്യങ്ങളും ഇവിടെ സജ്ജമാണെന്ന്​  മെഡിക്കൽ കോ ഒാർഡിനേറ്റർ ഡോ.ഗിയാസുദ്ദീൻ പറഞ്ഞു. മലയാളി വളണ്ടിയർമാരുടെ സന്നദ്ധ സേവനവും ഇവിടെ ലഭ്യമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHajj Hospittal saudi arabia gulf news
News Summary - Hajj Hospittal saudi arabia gulf news
Next Story