ഹജ്ജിന് പോകുന്ന കെ.എം.സി.സി പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി
text_fieldsറിയാദിൽനിന്ന് ഹജ്ജിന് പോകുന്ന കെ.എം.സി.സിയുടെ ഭാരവാഹികൾക്കും പ്രവർത്തകർക്കും സെൻട്രൽ കമ്മിറ്റി ഒരുക്കിയ യാത്രയയപ്പ് യോഗം അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഹജ്ജ് നിർവഹിക്കാൻ റിയാദിൽനിന്ന് പോകുന്ന കെ.എം.സി.സിയുടെ ഭാരവാഹികൾക്കും പ്രവർത്തകർക്കും സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ബത്ഹ കെ.എം.സി.സി ഓഫിസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വൈസ് പ്രസിഡൻറ് മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി സുരക്ഷ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ, സെക്രട്ടറിയേറ്റംഗം കെ.കെ. കോയാമുഹാജി, മുഹമ്മദ് വേങ്ങര, നാഷനൽ കമ്മിറ്റി സമിതിയംഗങ്ങളായ മൊയ്തീൻ കുട്ടി തെന്നല, മൊയ്തീൻ കുട്ടി പൊന്മള, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറൂഖ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അസീസ് വെങ്കിട്ട, പി.സി. അലി വയനാട്, കബീർ വൈലത്തൂർ, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, അഡ്വ. അനീർ ബാബു, നജീബ് നല്ലാങ്കണ്ടി, ഹജ്ജിന് പോകുന്ന മുസ്തഫ വാഫി കൊപ്പം, മുഹമ്മദ് കുട്ടി തൃത്താല, നാസർ മംഗലത്ത്, സൈനുൽ ആബിദ് മച്ചകുളം, അഷ്റഫ് കോട്ടക്കൽ, ഫസൽ കുന്ദമംഗലം, ബഷീർ വല്ലാഞ്ചിറ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ട്രഷറർ അഷ്റഫ് വെള്ളേപ്പാടം നന്ദിയും പറഞ്ഞു.

