Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജിന്​ പരിപൂർണ

ഹജ്ജിന്​ പരിപൂർണ സമാപനം

text_fields
bookmark_border
ഹജ്ജിന്​ പരിപൂർണ സമാപനം
cancel

മ​ക്ക: ഇൗ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ​ക്ക്​ പ​രി​പൂ​ർ​ണ സ​മാ​പ​നം. അ​ഞ്ചു​ദി​വ​സ​ത്തെ മി​നാ​ വാ​സ​വും ക​ർ​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി മു​ഴു​വ​ൻ ഹാ​ജി​മാ​രും ബു​ധ​നാ​ഴ്​​ച തി​രി​ച്ചു​പോ​ന്നു. മ​ക്ക​ യി​ലെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ഭൂ​രി​ഭാ​ഗം തീ​ർ​ഥാ​ട​ക​രും. ഇ​തോ​ടെ മ​ക്ക ന​ഗ​രം വീ​ണ്ടും തി​ര​ക്കി​ലാ​യി. മ​ക്ക​യോ​ട്​ വി​ട​പ​റ​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി​ ക​അ​ബ പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ്​ ഹാ​ജി​മാ​ർ.

കാ​ൽ കോ​ടി​യി​ലേ​റെ ഹാ​ജി​മാ​രാ​ണ് ഹ​ജ്ജ്​ ക​ർ​മം ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ൻ​ഹാ​ജി​മാ​ർ അ​സീ​സി​യ​യി​ലെ താ​മ​സ കേ​ന്ദ്ര​ത്തി​ലാ​ണു​ള്ള​ത്. അ​വ​ർ​ക്ക്​ ഹ​റ​മി​ലേ​ക്ക്​ യാ​ത്ര​ക്കാ​യി വീ​ണ്ടും ബ​സ്​ സ​ർ​വീ​സ്​ ആ​രം​ഭി​ച്ചു.

ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രു​ടെ ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യ​താ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ്​ സ​ഇൗ​ദ്​ പ​റ​ഞ്ഞു.​

Show Full Article
TAGS:hajj mekkah world news malayalam news 
Web Title - hajj completed in mekkah -gulf news
Next Story