ഹജ്ജ്; ഒരുക്കങ്ങളുടെ ഭാഗമായി പുണ്യസ്ഥലങ്ങളിൽ 3,000 ത്തോളം ബസുകളുടെ പരീക്ഷണ ഓട്ടം
text_fieldsഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി പുണ്യ സ്ഥലങ്ങളിലെ പരീക്ഷണ ഓട്ടത്തിൽ പങ്കെടുത്ത ബസുകൾ
ജിദ്ദ: പുണ്യസ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവക്കിടയിലെ തീർഥാടകരുടെ യാത്ര സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള രണ്ടാംഘട്ട പരീക്ഷണം (ട്രയൽ) ആരംഭിച്ചു.
ഹജ്ജ്, ഉംറ മന്ത്രാലയത്തിെൻറയും ബന്ധപ്പെട്ട സുരക്ഷ സേവന വകുപ്പുകളുടെയും സാന്നിധ്യത്തിലാണ് മൂവായിരത്തിലധികം ബസുകളിൽ തീർഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പരീക്ഷണം നടന്നത്. ഹജ്ജ് സീസണിലെ മന്ത്രാലയത്തിന്റെ തയാറെടുപ്പുകളുടെ ഭാഗമായാണിത്. 57 കമ്പനികൾക്ക് കീഴിലെ മൂവായിരത്തോളം ബസുകളാണ് പരീക്ഷണ ഓട്ടത്തിൽ പെങ്കടുത്തത്. ബസുകൾക്ക് 37 ട്രാക്കുകൾ നിശ്ചയിച്ചിരുന്നു. 107 സേവന ഓഫിസുകളും 19 മശാഇർ ഫീൽഡ് കമ്പനികളും പങ്കാളികളായി. മൂന്ന് മാസം മുമ്പാണ് ആദ്യ പരീക്ഷണം നടന്നത്. 1,300 ബസുകൾ ഒരേസമയം മൂന്നര മണിക്കൂറിനുള്ളിൽ തീർഥാടകരെ അറഫയിലെത്തിക്കലായിരുന്നു അന്ന് നടത്തിയിരുന്നത്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കുന്നതിന് ഹജ്ജിെൻറ തൊട്ടടുത്ത ദിവസങ്ങളിലായി ഇനിയും പരീക്ഷണം നടത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പുണ്യസ്ഥലങ്ങളിലെ പരീക്ഷണത്തിെൻറ രണ്ടാം ഘട്ടം മന്ത്രാലയത്തിെൻറ ഹജ്ജ് സീസൺ ഒരുക്കങ്ങളുടെ സന്നദ്ധത സ്ഥിരീകരിക്കുന്നതാണെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ പറഞ്ഞു. പരീക്ഷണം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പെട്ടെന്നുള്ള പ്രതിസന്ധികളെ നേരിടാനുള്ള സംവിധാനങ്ങളുടെ സന്നദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഗതാഗത കമ്പനികളുടെ പ്രവർത്തനം, സാേങ്കതിക സംവിധാനങ്ങളുടെ ഫലപ്രാപ്തി, അടിസ്ഥാന സൗകര്യങ്ങൾ, ജോലിക്കാരുടെ കാര്യക്ഷമത എന്നിവയുടെ സമഗ്രത ഉറപ്പുവരുത്തുന്നതിെൻറയും ഭാഗമായാണിെതന്നും ഹജ്ജ് ഉംറ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

