ഹജ്ജ് വളണ്ടിയര്‍ സേവനം പ്രവാസത്തിലെ പുണ്യം -അബ്്ദുസ്സമദ് പൂക്കോട്ടൂര്‍

11:43 AM
07/08/2018

ജിദ്ദ: ഹജ്ജ്​ വളണ്ടിയർ സേവനത്തിനുള്ള അവസരം പ്രവാസത്തിലെ പുണ്യമാണെന്ന്​ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്്ദുസ്സമദ് പൂക്കോട്ടൂര്‍. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സിക്ക് കീഴിലുള്ള ഹജ്ജ് വളണ്ടിയർമാരുടെ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലപ്പുറം കെ.എം.സി.സി പ്രസിഡൻറ് വി.പി മുസ്തഫ അധ്യക്ഷത വഹിച്ച ക്യാമ്പ് നാഷണൽ കമ്മിറ്റി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
മിർഷാദ് യമാനി ചാലിയം വളണ്ടിയർ ട്രെയിനിങിന് നേതൃത്വം നല്‍കി. വളണ്ടിയർ ക്യാപ്റ്റന്‍ വി.പി ഉനൈസ് വളണ്ടിയർമാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിസാർ മടവൂർ മാപ്പ് റീഡിങും നടത്തി. ക്യാമ്പിൽ ഹജ്ജ് സെല്ലിലേക്ക് കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മിറ്റി നൽകിയ 20 വീൽചെയറുകൾ ജില്ലാ കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡൻറ് ഗഫൂർ പട്ടിക്കാട് ഏറ്റുവാങ്ങി.

അഷ്‌റഫ് വേങ്ങാട്, ജമാൽ വട്ടപ്പൊയിൽ, അബൂബക്കര്‍ അരിമ്പ്ര, സി.കെ റസാഖ്, ലത്തീഫ് മുസ്​ലിയാരങ്ങാടി, ഗഫൂർ പട്ടിക്കാട്, പി.സി.എ റഹ്മാന്‍ ഇണ്ണി, നാസര്‍ മച്ചിങ്ങൽ, അബൂബക്കര്‍ അരീക്കോട്, ജില്ലാ വളണ്ടിയർ കോഒാഡിനേറ്റർ മജീദ് അരിമ്പ്ര, മുസ്തഫ ചെമ്പൻ എന്നിവർ സംസാരിച്ചു. ജില്ലാ ആക്ടിങ് സെക്രട്ടറി ഇല്യാസ് കല്ലിങ്ങല്‍ സ്വാഗതവും സെക്രട്ടറി ജലാല്‍ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു. അനസ് മലപ്പുറം ഖിറാഅത്ത് നടത്തി.

Loading...
COMMENTS