ഹജ്ജ് 2026; 77 രാജ്യങ്ങളുമായി സൗദി കരാർ ഒപ്പിട്ടു
text_fieldsജിദ്ദ: സൂപ്പർ ഡോമിൽ നടന്ന ഹജ്ജ്, ഉംറ സമ്മേളനത്തിനിടെ 10 ലക്ഷത്തിലധികം തീർഥാടകർക്കുള്ള കരാറുകൾ പൂർത്തിയാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബിഅ മാധ്യങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഹജ്ജ് സംഘടിപ്പിക്കുന്നതിന് 77 രാജ്യങ്ങളുമായും സ്വകാര്യ മേഖലയിലെ ലോകമെമ്പാടുമുള്ള 3,000 ഹജ്ജ് ഏജൻസികളുമായും കരാറുകളിൽ ഒപ്പുവെച്ചു.
ഹജ്ജിന് ആറ് മാസം മുമ്പ് തന്നെ കൈവരിച്ച ചരിത്രപരവും അഭൂതപൂർവവുമായ നേട്ടമാണിത്. ഈ വർഷത്തെ ഹജ്ജ് ഉംറ പ്രദർശനത്തിലും സമ്മേളനത്തിലും 1,60,000 ആളുകൾ പെങ്കടുത്തു. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 33 ശതമാനം വർധനവാണിത്. 150 ലേറെ രാജ്യങ്ങൾ പങ്കെടുത്തു. 300 സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ തങ്ങൾ ചെയ്യുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനായി പ്രദർശനത്തിൽ പങ്കെടുത്തു. അടുത്ത വർഷം ജനുവരിയിൽ മദീനയിൽ ഉംറ ആൻഡ് വിസിറ്റ് ഫോറം സംഘടിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

