ഹജ്ജ് 2025: തീർഥാടകരുടെ താമസത്തിന് 4,28,000 മുറികൾ, 18 ലക്ഷം പേർക്കുള്ള പാർപ്പിട സൗകര്യമായി
text_fieldsമക്ക: ഹജ്ജ് തീർഥാടകരുടെ താമസത്തിന് മക്കയിൽ തയാറാക്കിയിരിക്കുന്നത് 4,28,000 മുറികൾ. 18 ലക്ഷം തീർഥാടകരെ ഉൾക്കൊള്ളാൻ ഈ സൗകര്യങ്ങൾക്കാവും. തീർഥാടകരുടെ താമസത്തിന് 76 ലക്ഷം ചതുരശ്ര മീറ്റർ പരിധിക്കുള്ളിൽ 3,149 ഭവനങ്ങൾക്കാണ് പെർമിറ്റ് നൽകിയതെന്നും മക്ക മുനിസിപ്പാലിറ്റി വ്യക്തമാക്കി. ആവശ്യമായ എല്ലാ നിബന്ധനകളും പൂർത്തിയാക്കിയ ശേഷം തീർഥാടകർക്ക് സുരക്ഷിതവും സുഖപ്രദവുമായ താമസ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്.
കർശനമായ നിയന്ത്രണ സംവിധാനങ്ങൾ നടപ്പാക്കുന്നതിലൂടെയും അംഗീകൃത നിബന്ധനകൾ പാലിക്കുന്നതിലൂടെയും തീർഥാടകരുടെ താമസം ഏറ്റവും ഉയർന്ന നിലവാരത്തിലാക്കാനുള്ള ദൗത്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ നടപടിയെന്ന് മുനിസിപ്പൽ അധികൃതർ പറഞ്ഞു. ജീവിത നിലവാരം ഉയർത്തുന്നതിനും ഹജ്ജ് പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും സുരക്ഷയുടെയും സുഖസൗകര്യങ്ങളുടെയും ഉയർന്ന നിലവാരം പാലിക്കുന്നതിലൂടെ ഭവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും വേണ്ടിയാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

