Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2019 11:19 AM IST Updated On
date_range 9 Aug 2019 3:10 PM ISTതീർഥാടകർ മിനാ താഴ്വരയിൽ; നാളെ അറഫ ദിനം
text_fieldsbookmark_border
camera_alt??????? ????????????? ????????????? ?????????? ????????????????????? ??????????? ?????????? ????????????? ???????????????????????
മക്ക: ആത്മാഭിലാഷങ്ങളുടെ നിറവിൽ ലോകത്തെ 20 ലക്ഷത്തിലേറെ ഹാജിമാർ മിനായിലെ തമ്പുകളി ൽ. സർവാധിപതിയായ നാഥനു മുന്നിൽ എല്ലാം സമർപ്പിച്ച് ശനിയാഴ്ച അറഫയിൽ സംഗമിക്കാനു ള്ള വിചാരവുമായി മിനാ താഴ്വരയിലെ കൂടാരനഗരിയിൽ കഴിയുന്നത് 20 ലക്ഷത്തിലേറെ ഹാജി മാർ. പ്രാർഥനാമന്ത്രങ്ങളാൽ മുഖരിതമാണ് തമ്പുകൾ. പാപമോചനം തേടിയുള്ള കണ്ണീരും അല ്ലാഹുവിെൻറ അതിഥിയായി ഇവിടമെത്താൻ സാധിച്ചതിെൻറ ആനന്ദക്കണ്ണീരും തൂവുകയാണ് തീർഥാടകർ.
ഇബ്രാഹീം, ഇസ്മാഇൗൽ പ്രവാചകന്മാരുെടയും ഹാജറ ബീവിയുടെയും ഒാർമകളുടെ വഴിത്താരയിലൂടെ കർമനിരതരായി നടന്നു തീർക്കാൻ കാത്തുകാത്തിരിക്കുകയായിരുന്നു ഇൗ മനുഷ്യമഹാസാഗരം. അറഫയിലേക്കും മിനായിലേക്കും ജംറാത്തിലേക്കും മാറിമാറി ഒഴുകിപ്പരക്കാൻ കാത്തിരിക്കുകയായിരുന്നു അവർ. ഒരുമയല്ലാതെ മറ്റൊരു വിചാരവുമില്ല ഇൗ ദൈവദാസന്മാരുടെ മുന്നിൽ. ദേശവും ഭാഷയും വർഗവും വർണവും ഇവിടെ ഒന്നായിരിക്കുന്നു.
വ്യാഴാഴ്ച രാത്രി തുടങ്ങിയതാണ് തീർഥാടകരുടെ മിനാപ്രവാഹം. വെള്ളിയാഴ്ച വൈകീട്ടാവുേമ്പാഴേക്കും എല്ലാവരും കൂടാരമണയും. അർധരാത്രിയോടെ അറഫയിലേക്ക് നീങ്ങിത്തുടങ്ങും. ശനിയാഴ്ച അറഫയിൽ ഒരു പകൽ നീളുന്ന പ്രാർഥനയിൽ പങ്കുചേരുന്നതോടെ പ്രധാന ചടങ്ങ് പൂർത്തിയാവും.
ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷം പേരുണ്ട് ഹജ്ജ് നിർവഹിക്കാൻ. കാൽലക്ഷത്തോളം പേർ കേരളത്തിൽനിന്നാണ്. തീർഥാടനത്തിെൻറ ഇതുവരെയുള്ള ദിവസങ്ങളിൽ എല്ലാവരും തൃപ്തരാണ്.
സൂക്ഷ്മതയോടെയുള്ള മുന്നൊരുക്കമാണ് സൗദി അറേബ്യൻ ഭരണകൂടം നടത്തിയത്. മൂന്നരലക്ഷം പേരെയാണ് ഹജ്ജ് സേവനത്തിനായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ഹജ്ജ് മിഷനും കുറ്റമറ്റ സേവനം ഹാജിമാർക്ക് ഉറപ്പുവരുത്തുന്നുണ്ട്. 18,38,339 പേരാണ് വിദേശരാജ്യങ്ങളിൽനിന്ന് ഹജ്ജിനെത്തിയത്. 9,69,726 പുരുഷന്മാരും (53 ശതമാനം) 8,68,613 സ്ത്രീകളുമാണ് (47 ശതമാനം) എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story