Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാഥന്‍റെ അതിഥികളേ...

നാഥന്‍റെ അതിഥികളേ സുസ്വാഗതം

text_fields
bookmark_border
നാഥന്‍റെ അതിഥികളേ സുസ്വാഗതം
cancel

അല്ലാഹുവി​​​​​െൻറ വിളി കേട്ട് മലയാള നാട്ടിൽ നിന്ന്​ വരുന്ന അതിഥികളേ​, ഇൗ വിശുദ്ധഭൂമിയിൽ നിങ്ങൾക്ക്​ സ്​നേഹത ്തി​​​​​െൻറയും സാന്ത്വനത്തി​​​​​െൻറയും കൈകളുമായി ഇതാ ഞങ്ങളുണ്ടിവിടെ​. പുണ്യ നഗരിയുടെ ഒാരങ്ങളിൽ നിങ്ങൾക്ക് ​ താങ്ങാവാനും തണലാകാനും കൊതിയോടെ കാത്തിരിക്കുന്നവരാണ്​ ഞങ്ങൾ. അല്ലാഹുവി​​​​​െൻറ അതിഥികളുടെ കരംപിടിക്കാൻ, അവർക്ക്​ വഴികാണിക്കാൻ, ക്ഷീണമകറ്റുന്നതിന്​ കഞ്ഞി കുടിപ്പിക്കാൻ, മരുന്നും ഭക്ഷണവും കഴിച്ചോ എന്ന്​ സ്​നേഹാന് വേഷണം നടത്താൻ, ആശുപത്രിയിലെത്തിക്കാൻ, അവിടെ കൂട്ടിരിക്കാൻ, ദാഹജലവും തണൽ കുടകളുമായി കൂടെ വരാൻ... അങ്ങനെ നിങ്ങൾക് കുവേണ്ടി മാത്രം ഒാടിനടക്കാനുള്ള ദിനങ്ങളാണ്​ ഇനി ഞങ്ങൾക്ക്​.

പ്രവാസത്തി​​​​​െൻറ ഏല്ലാ വിഹ്വലതകളും മറന്ന ്​ നിങ്ങൾ ഹജ്ജ്​ കഴിഞ്ഞ്​ തിരിച്ചുപോകുവോളം ഞങ്ങളുണ്ടാവും കൂടെ. പല പേരുകളിലുള്ള കൂട്ടായ്​മകളായാണ്​ ഞങ്ങൾ നി ങ്ങളെ സമീപിക്കുക. എല്ലാവരു​െടയും ലക്ഷ്യം അല്ലാഹുവി​​​​​െൻറ അതിഥികളെ സേവിക്കലാണ്​. ഹജ്ജ്​ വളണ്ടിയർമാർ എന്നാണ ്​ ഞങ്ങൾ അറിയപ്പെടുക. ഒരു പക്ഷെ മറ്റേതൊരു നാട്ടുകാരേക്കാളും ഇൗ സന്നദ്ധസേവനത്തിൽ മലയാളി വളണ്ടിയർമാരെയാവും നി ങ്ങൾ പുണ്യഭൂമിയിലുടനീളം കണ്ടുമുട്ടുക. ലോകത്തെ ഏറ്റവും വലിയ മനുഷ്യമഹാസമ്മേളനമായ ഹജ്ജിൽ ഇത്രയും സജീവമായി സന് നദ്ധസേവനം നടത്തുന്ന സമൂഹം മലയാളികളുടേത്​ മാത്രമാണ്​​ എന്ന്​ നിങ്ങൾക്ക്​ നേരിട്ട്​ കാണാം. കെ.എം.സി.സി, തനിമ, ആർ.എ സ്​.സി, ഫ്രറ്റേണിറ്റി, ഒ.​െഎ.സി.സി, എസ്​.കെ.​െഎ.സി തുടങ്ങിയ പലപേരുകളിൽ നിങ്ങൾക്ക്​ ഞങ്ങളെ വിശുദ്ധമണ്ണിൽ കണ്ടുമുട ്ടാം. എന്തുസേവനവ​ും നിങ്ങൾക്ക്​ ചോദിക്കാം. നിറഞ്ഞ മനസ്സോടെ ഞങ്ങൾ നിങ്ങളെ സ്വീകരിക്കാൻ കാത്തിരിക്കുന്നു.

hajj-volanteers

കാത്തിരിക്കുന്നു, പുണ്യമക്ക
ലോകത്തെ കാൽ കോടി തീർഥാടകരെ വരവേൽക്കാൻ പുണ്യമക്ക ഒരുങ്ങിക്കഴിഞ് ഞു. എല്ലാ വ്യത്യാസങ്ങളും മറന്ന്​ ലോകം ഒന്നാകാൻ പോവുകയാണിവിടെ. പർവതങ്ങളുടെ ഇടയിലൂടെ ഒഴുകുന്ന മനുഷ്യമഹാസാഗരമ ാവാൻ കാത്തിരിക്കുകയാണ്​ മക്കാ പട്ടണത്തി​​​​​െൻറ തെര​ുവുകൾ. ലോകമൊന്നായി ഒഴുകിവന്നാലും എല്ലാവരെയും ഉൾകൊള് ളാൻ ഇൗ പർവത നഗരത്തിന്​ കഴിയുന്നത്​ എങ്ങനെയെന്ന കാര്യം വിസ്​മയിപ്പിക്കുന്നതാണ്​. എല്ലാവര​ുമെത്തിക്കഴിഞ്ഞാൽപിന്നെ അക്ഷരാർഥത്തിൽ മനുഷ്യക്കടലാവുന്ന മഹാനഗരമാണിത്​. ജലം വിതാനം പാലിക്കുന്ന പോലെ ഇൗ മനുഷ്യസാഗരം വിതാനം പാലിച്ച്​ നിറഞ്ഞു കവിഞ്ഞു കിടക്കുന്ന കാഴ്​ച ലോകവിസ്​മയങ്ങളിൽ ഒന്നാണ്​.

അല്ലാഹുവി​​​​​െൻറ വിളികേട്ട്​ ​ലോകത്തി​​​​​െൻറ നാനാദിക്കുകളിൽ നിന്ന്​ വരുന്ന ലക്ഷക്കണക്കിന്​ മനുഷ്യർ സുദീർഘമായ തീർഥാടനത്തിൽ മുഴുകുന്ന ദിനങ്ങൾ. കഅ്​ബയുടെ ചാരത്തണണഞ്ഞ്​ പ്രദക്ഷിണം ചെയ്യാൻ, ഹജറുൽ അസ്​വദി​​​​​െൻറ മൃദുവായ പ്രതലത്തിലൊന്നു ചുംബിക്കാൻ, കില്ലയൊന്നു തൊട്ട്​ നിർവൃതിയടയാൻ, കിസ്​വയുടെ സ്വർണാക്ഷരങ്ങളിൽ കണ്ണുകളെയുടക്കിവെക്കാൻ, കഅ്​ബയുടെ പൊൻവാതിലുകൾ കണ്ട്​ വിസ്​മയിച്ചു നിൽക്കാൻ, മഖാമു ഇബ്രാഹിമിനു നേരെ തിരിഞ്ഞ്​ പ്രാർഥനാനിരതാരായിരിക്കാൻ, സംസം മോന്തിക്കുടിച്ച്​ സഫക്കും മർവക്കുമിടയിൽ ഹാജറയുടെയും ഇസ്​മായീലി​​​​​െൻറയും ഒാർമകളുടെ വഴിത്താരകളിലൂടെ നടന്നു നടന്നു തീർക്കാൻ കൊതിയോടെ വന്നവരാണെല്ലാവരും. എല്ലാ കണ്ണീരും ഇവിടെ പ്രാർഥിച്ചു കരഞ്ഞു തീർക്കാൻ കരുതിവെച്ചവരുണ്ടീ കൂട്ടത്തിൽ. അല്ലാഹുവി​​​​​െൻറ ഇഷ്​ട ദാസ്യം നേടിയിട്ടല്ലാതെ ഇവിടുന്ന്​ മടങ്ങില്ലെന്ന്​ പ്രതിജ്ഞയെടുത്തവർ..... കറുത്തവനും വെളുത്തവനും പണ്ഡിതനും പാമരനും ധനികനും ദരിദ്രനും കുലമഹിമയുള്ളവനും ഇല്ലാത്തവനും അറബിയും അനറബിയും ഒന്നിച്ചുണ്ടും ഉറങ്ങിയും ജീവിക്കുന്ന ദിനങ്ങൾ വരാനുണ്ട്​.

മിനായുടെ താഴ്​വാരങ്ങൾ നിങ്ങളെ വിരുന്നൂട്ടാൻ കാത്തിരിക്കുകയാണ്​. ഇൗ കൂടാര നഗരത്തിൽ രാപാർത്ത് നിങ്ങൾ കർമനിരതരാകുന്ന രാപകലുകൾ വരവായി. അറഫയിൽ ജബലുറഹ്​മയുടെ താഴ്​രവാരവും നമീറാ പള്ളിയിലെ മിമ്പറും നിങ്ങളെ ഒരുമിച്ചുകൂട്ടാനിരിക്കയാണ്​. മുസ്​ദലിഫയിലെ ആകാശച്ചോട്ടിൽ അന്തിയുറങ്ങി വീണ്ടും മിനായിലേക്ക്​ തിരക്കുന്ന പുലർകാലം നിങ്ങൾക്ക്​ പുതുജൻമത്തി​േൻറതു കൂടിയാവുമല്ലേ. അറഫയുടെ ഒരു പകൽ മതിയല്ലോ നിങ്ങൾക്ക്​ പാപങ്ങളുടെ ചേറിൽ നിന്ന്​ മുക്​തി നേടാൻ. ആര്യവേപ്പു മരങ്ങളുടെ നഗരം കൂടിയാണിന്ന്​ അറഫ. കൊടും ചൂടിൽ നിങ്ങൾക്ക്​ തണൽ തരാൻ ആയിരക്കണക്കിന്​ ആര്യവേപ്പുമരങ്ങളാണ്​ അവിടെയുള്ളത്​.

arafa-arayavepu

വിഷവിമുക്​തി തരാൻ ശേഷിയുണ്ടത്രെ അതി​​​​​െൻറ ഇലകൾക്ക്​. മനസ്സിലെ എല്ലാ വിഷങ്ങളും കഴുകിക്കളയുന്നയിടത്ത്​ ആര്യവേപ്പു തന്നെ പടർന്നു പന്തലിച്ചുകിടക്കുന്നത്​ വേണമെങ്കിൽ പ്രതീകാതമകമായി കാണാം.
ജംറാത്തിലേക്കുള്ള വഴികൾ സജ്ജമാണ്​ കെ​േട്ടാ. എല്ലാ പൈശാചികതകളെയും എറിഞ്ഞുതകർക്കാൻ എല്ലാവർക്കും സ്വാഗതമാണിവിടേക്ക്​. വിശാലമാണ്​ ജംറയിലെ സൗകര്യങ്ങൾ. അപകടരഹിതമായ കർമഭൂമിയാക്കാൻ സുചിതിന്തമായ ആസൂത്രണം നടന്നതി​​​​​െൻറ നേർസാക്ഷ്യം. മിനായിലെ എല്ലാ വഴികളും ജംറാത്തിലേക്കൊഴുകുന്ന ദിനങ്ങളുമുണ്ടല്ലോ നിങ്ങളെ കാത്തിരിക്കുന്നു. മനുഷ്യസാഗരം മലമുകളിലേക്കൊഴുകുന്ന കാഴ്​ചയുടെ ദിനങ്ങൾ. കൂകിപ്പാഞ്ഞു വന്നുകൊണ്ടേയിരിക്കുന്ന തീവണ്ടിയിൽ നിന്ന്​ പുരുഷാരം ഒഴുകിവരും കാഴ്​ച കാണാൻ എന്തു രസമായിരിക്കുമെന്നോ.

മിനായിലും ജംറാത്തിലുമൊക്കെ രാവുകൾക്ക്​ ഭംഗിയേറെയാണ്​. നിലാവും നിയോൺവെളിച്ചങ്ങളും പകൽ തീർക്കുന്ന രാ​ത്രിയുടെ നേരങ്ങളിൽ കൂടാരങ്ങൾക്കിടയിലൂടെ വെറുതെ നടന്നുനോക്കണം. ഒാർമകളിൽ തങ്ങിനിൽക്കുന്ന തെരുവായിരിക്കുമത്​. പുലർകാലങ്ങളും സാന്ധ്യയാമങ്ങളും ഉണർന്നിരിക്കാനുള്ളതാണ്​ നിങ്ങൾക്കിനി. ഒാർമകൾക്ക്​ ഉൗർജരേണുക്കളാകുന്ന നിമിഷങ്ങളാണത്​. എല്ലാ കർമങ്ങളും കഴിഞ്ഞ്​ മിനായോട്​ വിടപറയുന്ന നേരമുണ്ട്​ വരാൻ. വിതുമ്പിക്കരയാതെ, വിരഹത്തി​​​​​െൻറ നോവ്​ പുറത്തുകാട്ടാതെ ആ കൂടാരം വിട്ട്​ പോവാനവില്ല നിങ്ങൾക്ക്​.. അത്രമേൽ, അത്ര മേൽ നിങ്ങളുമായി അലിഞ്ഞുചേർന്നിരിക്കും ഇൗ താഴ്​വാരത്തി​​​​​െൻറ നിശ്വാസങ്ങൾ

വരൂ പ്രവാചക നഗരിയിലേക്ക്​
വർഷങ്ങൾക്ക്​ ശേഷമാണ്​ ഇന്ത്യയിൽ നിന്നുള്ള ഹാജിമാർ നേരിട്ട്​ മദീനയിലേക്ക്​ വന്നിറങ്ങുന്നത്​. ഒരു തരത്തിൽ പറഞ്ഞാൽ ഹാജിമാർക്ക്​ ഇതിൽ പരം ആനന്ദമുണ്ടോ? അറഫയിലേയും മിനായിലേയും പുണ്യനിമിഷങ്ങൾ നെഞ്ചിലേറ്റാനിരിക്കെ, വിശുദ്ധ കഅ്​ബയുടെ ചാരത്തണിഞ്ഞ്​ മോക്ഷം തേടാനിരിക്കെ അതിനു മുമ്പ്​ സ്​നേഹനിധിയായ പ്രവാചക​​​​​െൻറ ഖബറിടത്തിൽ വന്ന്​ അഭിവാദ്യം ചെയ്യുന്നതിൽ പരം ആത്​മഹർഷമുണ്ടോ?
12 ലക്ഷത്തോളം പേരെ ഉൾകൊള്ളുന്ന വിശാലമായ മസ്​ജിദുന്നബവി നിങ്ങളെ കാത്തിരിക്കുകയാണ്​. ഇവിടുത്തെ ഒാരോ കാഴ്​ചകളും നിങ്ങളുടെ മനം നിറക്കും. 39 ഒാളം കവാടങ്ങളാണ്​ നിങ്ങൾക്കായി മസ്​ജിദുന്നബവിയുടെ ചുറ്റുമുറ്റത്തായി തുറന്നുകിടക്കുന്നത്​. പള്ളിയിലേക്ക്​ കയറാൻ 41 വാതിലുകൾ.

12 മുതൽ 18 വരെ വാതിലുകളും 24 മുതൽ 32 വരെ വാതിലുകളും സ്​ത്രീകൾക്ക്​ മാത്രം പ്രവേശിക്കാനുള്ളതാണ്​. സ്​ത്രീകൾക്ക്​ റൗദയിൽ പോയി പ്രവാചക​​​​​െൻറ ഖബറിടത്തിൽ ചെന്ന്​ സലാം പറയാൻ പ്ര​േത്യക സമയം നിശ്​ചയിച്ചിട്ടുണ്ട്​. രാത്രി ഇശാ നമസ്​കാര ശേഷം സ്​ത്രീകൾക്ക്​ റൗദയിലേക്ക്​ പ്രവേശനം അനുവദിക്കും. സുബ്​ഹിക്ക്​ ഒരു മണിക്കൂൾ മുമ്പുവരെ നീളും ഇൗ അവസരം. സുബിഹിന്​ ശേഷം വീണ്ടും റൗദയുടെ വാതിലുകൾ സ്​ത്രീകൾക്കായി തുറന്നു തരും. ഉച്ചക്ക്​ ദുഹർ നമസ്​കാരം വരെ ഇതു തുടരും. 25,26 വാതിലുകളിലൂടെയാണ്​ സ്​ത്രീകൾക്ക്​ റൗദയിലേക്ക്​ പ്രവേശനം. പുരുഷൻമാർക്കാവ​െട്ട എപ്പോൾ വേണമെങ്കിലും റൗദയിൽ പ്രവേശിക്കാം.

madeena

തണലൊരുക്കി വൻകുടകൾ
നല്ല ചുട്​കാലത്താണ്​ ഇത്തവണത്തെ ഹജ്ജ്​. വെള്ളം ധാരാളം കുടിച്ചുകൊണ്ടിരിക്കാൻ ഹാജിമാർ ശ്രദ്ധിക്കണം. പ്രാഥമിക കർമങ്ങൾക്കും അംഗശുദ്ധിവരുത്താനും ഇഷ്​ടംപോലെ സൗകര്യമുണ്ട്​. കൂളിങ്​ ഗ്ലാസ്​ എപ്പോഴും കരുതാം. പള്ളിമുറ്റത്ത്​ വലിയ തുണുകളിൽ വെയിലിനെ തടുക്കാൻ വൻകുടകൾ നിവർന്നുകിടപ്പുണ്ട്​. രാവും പകലും തുറന്നു പിടിച്ച ഒാ​േട്ടാമാറ്റിക്​ കുടകൾ. ചിലപ്പോൾ സൂര്യനസ്​തമിക്കുന്നതോടെ കുടകൾ സ്വയമടയും. 180 ഒാളം കുടകളാണ്​ ഇങ്ങനെ ഒരുക്കിയിരിക്കുന്നത്​. കൊടും ചൂടിൽ ചാറൽമഴ പോലെ വാട്ടർ സ്​​േപ്രകൾ തൂണുകൾക്ക്​ മുകളിൽ ഘടിപ്പിച്ചിട്ടുണ്ട്​.

ആശുപത്രിയുണ്ട്​ 34, 05,06, 09 ഗേറ്റുകൾക്കരികെ
സൗദി റെഡ്​ക്രസൻറി​​​​​െൻറ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്​പെൻസറി 34ാം ഗേറ്റിനരികെയുണ്ട്​. അഞ്ചാം ഗേറ്റിനടുത്ത്​ അത്യാഹിത വിഭാഗങ്ങളടക്കം സജ്ജീകരിച്ച അൽ ഷാഫി ക്ലിനിക്കുമുണ്ട്​. ഇന്ത്യൻ ഹജ്ജ്​ മിഷൻ ഹാജിമാർക്കായി നാല ് ഡിസ്​പൻസറികൾ ഒരുക്കിയിട്ടുണ്ട്​. ആറാം നമ്പർ ഗേറ്റ്​ വഴി പോയൽ ബിലാൽ മസ്​ജിദിനടുത്തും ഒമ്പതാം ഗേറ്റിനടുത്തും ഇന്ത്യക്കാർക്കുള്ള ഡിസ്​പെൻസറിയുണ്ട്​. 28ാം ഗേറ്റ്​ മേഖലയിലാണ്​ ഇന്ത്യൻ പിൽഗ്രിംസ്​ ഫോറം മെയിൻ ഒാഫിസ്​. അതിനോട്​ ചേർന്ന്​ വിപുലമായ ആശുപത്രി സൗകര്യമുണ്ട്​. നടക്കാൻ പ്രയാസമുള്ളവർക്ക്​ രേഖ കാട്ടിയാൽ 27ാം ഗേറ്റിനടുത്ത്​ നിന്ന്​ വീൽ ചെയർ കിട്ടും.

കൂടെയുള്ള കുട്ടികളെ കാണാതായാൽ 34ാം ഗേറ്റിനടുത്ത്​ ‘ചിൽഡ്രൻസ്​ ലോസിങ്​ കൗണ്ടറു’ണ്ട്​. അവിടെ റിപ്പോർട്ട്​ ചെയ്​താൽ അവർ കുട്ടികളെ കണ്ടു പിടിച്ചു തരും. വില പിടിച്ച സാധനങ്ങൾ നഷ്​ടപ്പെട്ടാൽ ഒന്നാം ഗേറ്റിനരികെ കൗണ്ടറിൽ പരാതി പറയാം. 21ാം ഗേറ്റിന്​ സമീപവും ഒന്നാം നമ്പർ ബാത്​റൂമിന്​ സമീപവും ഇൻഫർമേഷൻ ​സ​​​​െൻററുകളുണ്ട്​​. വഴിതെറ്റുന്നവർ ഇൗ സ​​​​െൻററുകളെ സമീപിച്ചാൽ മതി. അത്യാധുനിക സൈൻബോർഡുകൾ ഹറമി​​​​​െൻറ വിവിധ ഭാഗങ്ങളിലൊരുക്കിയിട്ടുണ്ട്​. വിവിധ ഭാഷകളിൽ അതിൽ നിർദേശങ്ങൾ ലഭ്യമാണ്​. ആറ്​ ലഗേജ്​ സുക്ഷിപ്പുകേന്ദ്രങ്ങൾ ഹറം മുറ്റത്തൊരുക്കിയിട്ടുണ്ട്​.

ഹോളി ഖുർആൻ എക്​സിബിഷൻ കാണാൻ മറക്കണ്ട
അഞ്ചാം നമ്പർ ഗേറ്റിന്​ പുറത്ത്​ ഖുർആൻ എക്​സിബിഷൻ സ​​​​െൻററുണ്ട്​. അവിടെ ഖുർആൻ കൈയെഴുത്തുപ്രതികളും പഠന സൗകര്യങ്ങളും സംവിധാനങ്ങളും പരിചയപ്പെടുത്തുന്നുണ്ട്​. ജന്നത്തുൽ ബഖീയയാണ്​ സന്ദർശിക്കേണ്ട മറ്റൊരു പ്രധാന ഇടം. പ്രവാചകാനുചരൻമാരുടെയടക്കം പ്രമുഖരുടെ ഖബറിടമാണ്​ ജന്നത്തുൽ ബഖീയ. ഹറമിന്​ ചുറ്റും പ്രമുഖമായ പള്ളികൾ, ഉഹ്​ദ് തുടങ്ങിയ ചരിത്രപ്രധാന സ്​ഥലങ്ങൾ എന്നിവിടങ്ങൾ തീർഥാടകരെ കാത്തിരിക്കുന്നയിടങ്ങളാണ്​.

mina-city

മലയാളി ഹോട്ടൽ വേണോ?
മലയാളി ഭക്ഷണം കഴിക്കാൻ ബിലാൽ മസ്​ജിദിനടുത്ത്​ ഒരു ഹോട്ടലുണ്ട്​. സാപ്​റ്റ്​കോ ബസ്​ സ്​റ്റാൻഡിനടുത്തും ദാവൂദിയ ബിൽഡിങിനടുത്തും മലയാളി ഭക്ഷണം കിട്ടും.

മർകസിയ, നോൺ മർകസിയ
മദീനയിൽ ഇന്ത്യൻ ഹാജിമാരെ താമസിപ്പിക്കുന്നത്​ രണ്ട്​ മേഖലകളിലാണ്​. മർകസിയ മേഖല ഹറമിന്​ ചുറ്റുമുള്ള 500 മീറ്റർ വരെ ദൂരമുള്ള താമസകേന്ദ്രങ്ങളാണ്​. നോൺ മർകസിയ മേഖല ഒരു കിലോമീറ്ററിനുള്ളിൽ ദൂരെയുള്ള താമസ കേ​ന്ദ്രങ്ങളാണ്​. ഇന്ത്യയിൽ നിന്നുള്ള 60 ശതമാനം ഹാജിമാർക്കും മർകസിയയിലാണ്​ താമസമൊരുക്കിയത്​. 40 ശതമാനം പേർക്ക്​ നോൺ മർകസിയയിലും.

ഇന്ത്യൻ ഹജ്ജ്​ മിഷൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി
മക്കയിലെത്തുന്ന ഇന്ത്യൻ തീർഥാടക സംഘത്തെ സ്വീകരിക്കുന്നതിനും താമസ, ഭക്ഷണ സൗകര്യം ഉറപ്പാക്കുന്നതിനും ഒരുക്കങ്ങളെല്ലാം പൂർത്തിയായി. അസീസിയ കാറ്റഗറിയില്‍ ഉള്ളവർക്ക് മഹത്്​ത്തിൽ ബാങ്ക്, ബിൻ ഹുമൈദ് , അബ്​ദുല്ല ഖയാത്ത് എന്നിവിടങ്ങളിലാണ്​ താമസം. ഇവർക്ക്​ ഹറമിലേക്ക്​ എല്ലാ സമയവും സൗജന്യ ബസ്​ സർവീസ്​ ലഭ്യമാണ്​. ഹറമി​​​​​െൻറ ഒരു കിലോമീറ്റർ പരിധിയിൽ ഉള്ള നോൺകുക്കിങ്​ നോൺ ട്രാൻസ്​പോർടിങ്​ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ജർവൽ, ഹഫാഇർ, ശാമിയ, ശിബ് ആമിര്‍, അജ്യാദ്, മിസ്ഫല എന്നിവിടങ്ങളിലാണ്​ താമസം.

ambasoder

ഹജ്ജ് കോ ഒാഡിനേറ്റർമാർ, മെഡിക്കൽ, പാരാമെഡിക്കൽ, തുടങ്ങി 1250 ലധികം ഉദ്യോഗസ്ഥരാണ് നാട്ടിൽ നിന്ന്​ ഹജ്ജിനായി പ്രത്യേക ഡെപ്യൂട്ടേഷനിൽ മക്കയിൽ എത്തിയിട്ടുള്ളത്. ഇവർ ഹാജിമാരുടെ സേവനത്തിൽ മുഴുകും. എട്ട്​ ദിവസത്തെ മദീനവാസം കഴിഞ്ഞ്​ ഹാജിമാർ മക്കയിലേക്ക്​ ബസ്​ മാർഗമാണ്​ എത്തിച്ചേരുക. മക്കയിൽ എത്തുന്നതോടെ മലയാളി വളണ്ടിയർ സംഘത്തി​​​​​െൻറ വിപുലമായ സഹായസന്നദ്ധ ​സേവനങ്ങൾ ഹാജിമാർക്ക്​ ലഭിക്കും.

ബലികൂപ്പൺ
ഹജ്ജ് തീർഥാടകർക്ക് ബലി കൂപ്പൺ നിരക്ക് 496 റിയാൽ ആണ്​. അല്‍ രാജ്​ഹി ബാങ്ക്, സൗദി പോസ്​റ്റ്​ എന്നീ സ്ഥാപനങ്ങൾ വഴിയും മസ്ജിദുല്‍ ഹറാം, ജംറാത്ത് എന്നിവിടങ്ങളിൽ സ്ഥാപിച്ച ഒൗട്​ലറ്റ്​ വഴിയും ഹജ്ജ് മന്ത്രാലയത്തി​​​​​െൻറ www.adahi.org എന്ന വെബ്സൈറ്റ് വഴിയും കൂപ്പൺ ലഭിക്കും. ഇസ്​ലാമിക് ഡെവലപ്മ​​​​െൻറ് ബാങ്ക് ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഹജ്ജി​​​​​െൻറ പ്രധാന കർമ്മമായ ബലിയറുക്കൽ നിർവഹിക്കാൻ ഹാജിമാർക്ക് ഏറെ സൗകര്യം നൽകുന്നതാണ് പദ്ധതി.

ലോകത്തി​​​​​െൻറഏതു ഭാഗത്തുനിന്നും വിശ്വാസികൾക്ക് ഓൺലൈൻ വഴി കൂപ്പണുകൾ വാങ്ങി ബലി കർമ്മം നിർവഹിക്കാൻ സാധിക്കും. ബലിക്കു പണം വാങ്ങിയ ശേഷവും ബലി കർമ്മം പൂർത്തിയാക്കിയ ശേഷവും തീർഥാടകനെ ഇത് സംബന്ധിച്ച വിവരം എസ്.എം.എസ് വഴി അറിയിക്കാനും സംവിധാനമുണ്ട്​. മത ആരോഗ്യ നിബന്ധനകൾ പൂർണമായും പാലിച്ചുകൊണ്ടുള്ളതാണ് ബലിമാംസ പദ്ധതി. 496 റിയാൽ ആണ് ഇത്തവണ ബലി കൂപ്പൺ ചാർജായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഹജ്ജ് മിഷ​​​​​െൻറ കിഴില്‍ എത്തുന്ന തീർഥാടകർ ബലിക്ക് 9150 രൂപയാണ് നിശ്​ചയിച്ചിട്ടുള്ളത്​.

Show Full Article
TAGS:Hajj 2019 hajj pilgrim saudi arabia gulf news malayalam news 
News Summary - Hajj 2019 Hajj Pilgrim -Gulf News
Next Story