Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാജിമാർ നാളെ...

ഹാജിമാർ നാളെ മിനായിലേക്ക്​

text_fields
bookmark_border
mina
cancel

മ​ക്ക: വിശുദ്ധ ഹജ്ജ് ദിനങ്ങൾ വന്നണഞ്ഞതോടെ പ്രാർഥന നിറഞ്ഞ മനസ്സുമായി ഹാജിമാർ കർമഭൂമിയിലേക്ക്​ യാത്ര തിരിക്ക ാനുള്ള ഒരുക്കത്തിൽ. വ്യാഴാഴ്​ച രാത്രിയോടെ തീർഥാടകർ മിനാ താഴ്​വരയിൽ സജ്ജമായ കൂടാരങ്ങളിലേക്ക്​ പുറപ്പെടും. അവിടെ രാപ്പാർത്താണ്​ ഹജ്ജി​​െൻറ പ്രധാന കർമങ്ങൾ അനുഷ്​ഠിക്കാൻ യാത്രകൾ നടത്തുക. വെള്ളിയാഴ്​ച പകൽ മിനായിലായിരിക്കും ഹാജിമാർ. പ്രധാന ചടങ്ങായ അറഫ സംഗമം ശനിയാഴ്​ചയാണ്​. അന്ന്​ പുലർച്ച മുതൽ അറഫയിലേക്ക്​ നീങ്ങും. മുഴുവൻ ഇന്ത്യൻ ഹാജിമാരും മക്കയിലെത്തിക്കഴിഞ്ഞു. കേരളത്തിൽനിന്ന്​ ഹജ്ജ്​ കമ്മിറ്റി വഴി 13,724 പേരാണുള്ളത്. സ്വകാര്യഗ്രൂപ്​ മുഖേന 12,000ത്തോളം പേരുമുണ്ട്​. ഹജ്ജ്​ കമ്മിറ്റി ചെയർമാൻ സി. ​മുഹമ്മദ്​ ഫൈസി മക്കയിലുണ്ട്​.

മസ്​ജിദുൽ ഹറാം ജനസാഗരമായിരിക്കുകയാണ്​. അവസാനമെത്തുന്ന ഹാജിമാർക്ക്​ ഉംറ നിർവഹിക്കാൻ സൗകര്യം നൽകുകയാണ്​ അധികൃതർ. ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന അസീസിയ മേഖലയിൽനിന്ന്​ ഹറമിലേക്കുള്ള ബസ് ​സർവിസ്​ നിർത്തിവെച്ചു. ഇനി എല്ലാവരും താമസ കേന്ദ്രങ്ങളിൽതന്നെ കഴിയാനാണ്​ നിർദേശം. ഹജ്ജ്​ കർമവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും യാത്രാനടപടികൾ സംബന്ധിച്ചും അവസാനവട്ട ക്ലാസുകൾ നൽകുകയാണ്​ ബന്ധപ്പെട്ടവർ. അതിനിടെ, ഹജ്ജ്​ സർവിസ്​ കമ്പനികൾ ഹാജിമാർക്കുള്ള ഇലക്​ട്രോണിക്​ കൈവളകളും കൂപ്പണുകളും വിതരണം ചെയ്​തു തുടങ്ങി. കമ്പനികളുടെ ഉത്തരവാദിത്തത്തിലാണ്​ ഇനി ഹാജിമാർ.

കേരളത്തിൽനിന്നുള്ള 70 ശതമാനം ഹാജിമാർക്കും ഇത്തവണ പുണ്യനഗരിയിലെ യാത്രക്ക്​ മശാഇർ മെട്രോ ട്രെയിൻ യാത്ര സൗകര്യം ലഭിക്കും. കല്ലേറു കർമം നടക്കുന്ന ജംറാത്തി​​െൻറ അടുത്താണ്​ ഇന്ത്യൻ ഹാജിമാർക്ക്​ താമസ സൗകര്യം. ഇന്ത്യൻ ഹജ്ജ്​ മിഷൻ എല്ലാ ഒരുക്കങ്ങളും മിനായിലും അറഫയിലും പൂർത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsHajj 2019Haji's to Mina
News Summary - Hajj 2019 Haji's to Mina -Gulf News
Next Story