ഇന്ത്യന്‍ ഹാജിമാർക്ക് ബലികര്‍മ നടപടികൾ പൂർത്തിയായി
text_fieldsമക്ക: ഇന്ത്യന്‍ ഹാജിമാരുടെ ബലികര്‍മങ്ങള്‍ക്കുള്ള നടപടികള്‍ പൂർത്തിയായി. ദുല്‍ഹജ്ജ് ഏഴിന് മുമ്പ് ഹാജിമാർക്കുള്ള ബലി കൂപ്പണുകളുടെ വിതരണം പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കിഴില്‍ വന്ന 57,000 ഹാജിമാരാണ് ഇത്തവണ ബലികൂപ്പണു വേണ്ടി ഹജ്ജ് കമ്മിറ്റി വഴി അപേക്ഷിച്ചിരുന്നത്.
ബലികർമങ്ങൾ കൈകാര്യം ചെയ്യാൻ സൗദി ഹജ്ജ് മന്ത്രാലയം ചുമതലപ്പെടുത്തിയ ഇസ്ലാമിക് െഡവലപ്മെൻറ് ബാങ്കുമായി ചേര്‍ന്നാണ് ഹജ്ജ് മിഷൻ നടപടികൾ പൂർത്തിയാക്കുന്നത്. ജൂണ്‍ 29 വരെയായിരുന്നു പണം അടക്കാനുള്ള സമയം അനുവദിച്ചിരുന്നത്.
ഇതിനകം അടക്കാത്തവർക്ക് മക്ക ഹറം പരിസരങ്ങളിലായി ഇരുഹറം കാര്യ വകുപ്പിെൻറയും ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്കിെൻറയും ഔട്ട്‌െലറ്റുകള്‍ വഴിയോ, ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് ശാഖകള്‍, സൗദി പോസ്റ്റ്, അല്‍ റാഹ്ജി ബാങ്ക്, അല്‍ അമൂദി എക്സ്ചേഞ്ച് വഴിയോ പണമടക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒാൺലൈനായി www.adahi.org വഴിയും ബലിക്കുള്ള പണമടക്കാം എന്നാണു ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഹാജിമാര്‍ക്ക് നല്‍കുന്ന നിര്‍ദേശം. മറ്റ് അനധികൃത സ്ഥാപനങ്ങളിലൂടെ പണമടച്ച് വഞ്ചിതരാവരുത് എന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
