Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമിനയിൽ നിന്ന്...

മിനയിൽ നിന്ന് മടക്കയാത്ര തുടങ്ങി

text_fields
bookmark_border
മിനയിൽ നിന്ന് മടക്കയാത്ര തുടങ്ങി
cancel

മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ മിന താഴ്വരയിൽ നിന്ന് തിരികെ മക്കയിലെ താമസകേന്ദ്രങ്ങളിേലക്ക് മടക്കയാത്ര തുടങ്ങി. വ്യാഴാഴ്ച ഉച്ച മുതലാണ് ഹാജിമാർ തമ്പുകളിൽ നിന്ന് പുറപ്പെടാൻ തുടങ്ങിയത്. നാല് മണിയോടെ മിനാ റോഡുകളിൽ തിരിച്ചുപോകുന്നവരുടെ തിരക്ക് കൂടി. വാഹനങ്ങളിലേറിപ്പോകുന്നവർക്ക് പുറമെ കാൽ നടയാത്രക്കാരുമുണ്ട്്.

റോഡിൽ ഗതാഗതതടസ്സമുണ്ട്. ബസുകളിലാണ് മടക്കം. പലരും ദീർഘനേരം ബസിന് കാത്തുനിൽക്കുന്നത് കാണാം. ബസിൽ കയറിയാലും ദീർഘനേരം കഴിഞ്ഞേ ലക്ഷ്യത്തിലെത്തൂ. വികാരസാന്ദ്രമാണ് പല തമ്പുകളും. അഞ്ചു ദിവസം ഒരുമിച്ച് താമസിച്ച് പുണ്യതാഴ്വരയോട് വിടപറയുന്നവർക്ക് ചങ്കിടറുന്നുണ്ട്. പല ദേശക്കാർ പരിചയപ്പെട്ട് വല്ലാതെ അടുത്തുപോയവരുണ്ട്.  ജംറയിലെ കല്ലേറ്കർമങ്ങൾ പൂർത്തിയാക്കിയാണ് ഹാജിമാരുടെ മടക്കം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsHajj 2018
News Summary - hajj 2018- gulf news
Next Story