അരീച്ചോല ഉമറിന് സ്വീകരണം നൽകി
text_fieldsഹജ്ജ് കർമം നിർവഹിക്കാൻ എത്തിയ അരീച്ചോല ഉമറിനും കുടുംബത്തിനും കെ.ഇ.പി.എസ് ജിദ്ദ കമ്മിറ്റി നൽകിയ സ്വീകരണം
ജിദ്ദ: ഹജ്ജ് കർമം നിർവഹിക്കാൻ എത്തിയ അരീച്ചോല ഉമറിനും കുടുംബത്തിനും കരുവാരകുണ്ട് കേരള എസ്റ്റേറ്റ് പ്രവാസി സംഘം ജിദ്ദ കമ്മിറ്റി (കെ.ഇ.പി.എസ്) ജിദ്ദ ശറഫിയ്യ അൽ റയാൻ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ സംഘം പ്രസിഡൻറ് സൈനുദ്ദീൻ കുണ്ടുകാവിൽ, സെക്രട്ടറി അജ്മൽ തൊട്ടിക്കുളവൻ, ട്രഷറർ സിദ്ദീഖ് കരുവള്ളി, ഭാരവാഹികളായ ഉസ്മാൻ പുതുശേരി, ലുക്മാൻ കേരള, അക്ബർ കൊടക്കുന്നൻ, ഉമർ കുണ്ടുകാവിൽ, മനാഫ് നമ്പ്യൻ, സി.ടി. മുഹമ്മദലി, കെ.കെ. ബഷീർ, എം.കെ. അഫ്സൽ, സാജിദ് ആലക്കൽ, നൗഷാദ്, മജീദ്, അഷ്റഫ് എന്നിവർ സംബന്ധിച്ചു.

