ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം; ശൂറയുടെ പരിഗണനയില്‍
text_fieldsറിയാദ്: മക്കയിലെ പരിശുദ്ധ കഅ്ബാലയത്തിലെ ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സമയം നിശ്ചയിക്കുന്ന കാര്യം സൗദി ശൂറ കൗണ്‍സിലിന്‍െറ പരിഗണനയില്‍. ശൂറയിലെ ഇസ്ലാമികകാര്യ സമിതിയാണ് വിഷയം ചര്‍ച്ചക്ക് വെക്കുന്നത്. വനിത അംഗം ഡോ. മൗദ അദ്ദുഗൈസിര്‍ സമര്‍പ്പിച്ച നിര്‍ദേശം പരിഗണിച്ചാണ് വിഷയം ചര്‍ച്ചക്ക് എടുക്കുന്നത്. പുണ്യഭവനത്തില്‍ സ്ത്രീകള്‍ക്ക് ഹജറുല്‍ അസ്വദിന്‍െറ അടുത്തത്തൊന്‍ പ്രയാസം നേരിടുന്നത് പരിഗണിച്ചും സ്ത്രീകളും പുരുഷന്മാരും കൂടിക്കലരുന്നത് ഒഴിവാക്കാനുമാണ് സ്ത്രീ തീര്‍ഥാടകര്‍ക്ക് പ്രത്യേക സമയം നിശ്ചയിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. മൂന്ന് പ്രത്യേക സമയം നിശ്ചയിച്ച് ഓരോ സമയത്തും രണ്ട് മണിക്കൂര്‍ വീതം ദിനത്തില്‍ ആകെ ആറ് മണിക്കൂര്‍ സ്ത്രീകള്‍ക്ക് മാത്രം ഹജറുല്‍ അസ്വദ് ചുംബിക്കാന്‍ നീക്കിവെക്കുന്നതിനെക്കുറിച്ചാണ് ആലോചന. വിഷയം അംഗങ്ങളുടെ വോട്ടിനിട്ട് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യത്തിലാണ് തുടര്‍ നടപടിയിലേക്ക് നീങ്ങുക. സ്ത്രീകള്‍ക്ക് കഅ്ബ തവാഫ് ചെയ്യുന്നത് എളുപ്പത്തിലാക്കാനും ഈ സമയക്രമം ഉപകരിക്കുമെന്ന് ഡോ. മൗദ അദ്ദുഗൈസിര്‍ അഭിപ്രായപ്പെട്ടു. ഇവര്‍ സമര്‍പ്പിച്ച നിര്‍ദേശത്തെ അടിസ്ഥാനമാക്കിയാണ് വിഷയം ചര്‍ച്ചക്ക് വെക്കണമെന്ന് ഇസ്ലാമികകാര്യ സമിതി തീരുമാനിച്ചത്. സ്ത്രീകളുടെ പ്രദക്ഷിണം പ്രയാസ രഹിതമാക്കാനുള്ള ചില നിര്‍ദേശങ്ങളും ചര്‍ച്ചക്ക് വന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
