ഹജ്ജ്, ഉംറ സേവനത്തിന്​ ‘അജോഡ’യുമായി കരാർ

ജിദ്ദ: ഹോട്ടൽ, യാത്ര ഒാൺലൈൻ ബുക്കിങ്​ രംഗത്തെ പ്രമുഖ കമ്പനിയായ ‘അജോഡ’യുമായി ഹജ്ജ്​ ഉംറ മന്ത്രാലയം ധാരണയിൽ ഒപ്പുവെച്ചു.

ഹോട്ടൽ, യാത്ര ബുക്കിങ്​ മേഖലയിലെ സാ​േങ്കതിക, മാർക്കറ്റിങ്​ സൗകര്യങ്ങളും പരിചയവും വിഭവങ്ങളും ഉപയോഗപ്പെടുത്തുന്നതിനാണിത്​. വിഷൻ 2030​​​​െൻറ ഭാഗമായി 30 ദശലക്ഷം ഉംറ തീർഥാടകരെ വർഷത്തിൽ സ്വീകരിക്കുന്നതി​​​​െൻറ മുന്നോടിയായാണ്​​ ഹോട്ടൽ, യാത്ര രംഗത്ത്​ നൂതന സംവിധാനങ്ങൾ ഹജ്ജ്​ മന്ത്രാലയം ഉപയോഗപ്പെടുത്തുന്നത്​. ഹജ്ജ്​ മന്ത്രിയുടെ ഒാഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. മുഹമ്മദ്​ സ്വാലിഹ്​ ബിന്ദനും അജോഡ കമ്പനി പ്രോഗ്രാമിങ്​ ​വൈസ് ​പ്രസിഡൻറ്​ ഡാമിൻ ഫീറഷുമാണ്​ ഒപ്പുവെച്ചത്​. ഹജ്ജ്​ സഹമന്ത്രി ഡോ. അബ്​ദുൽ ഫതാഹ്​ മുശാത്​ സന്നിഹതനായിരുന്നു. അജോഡ ഇ സംവിധാനത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ്​, ഉംറ തീർഥാടകർക്ക് യാത്ര, ഹോട്ടൽ​ ബുക്കിങ്​ സേവനങ്ങൾ ഒരുക്കാനാണ്​ ധാരണ. ഹജ്ജ്​ മന്ത്രാലയം അംഗീകരിച്ച ഹോട്ടലുകളിലായിരിക്കും താമസ സൗകര്യം.

പദ്ധതി നടപ്പിലാക്കുന്നതോടെ വിവിധ ഭാഷക്കാരും ദേശക്കാരുമായ ആളുകൾക്ക്​ താമസ, യാത്ര ബുക്കിങ്​ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഹജ്ജ്​ ഉംറ തീർഥാടകരുടെ യാത്ര, താമസബുക്കിങ്​ നടപടികൾ കൂടുതൽ നവീകരിക്കാനാണ്​ ഹജ്ജ്​ മന്ത്രാലയം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന്​  മന്ത്രി പറഞ്ഞു. തീർഥാടകരുടെ വർധനവ്​ കണക്കിലെടുത്താണിത്​. വിവിധ വകുപ്പുകളുംവിദഗ്​​ധരായ കമ്പനികളുമായി സഹകരിച്ചാണ്​  പദ്ധതി നടപ്പിലാക്കുന്നത്​. ഹോട്ടലുകളിൽ തന്നെ തീർഥാടകർക്ക്​ യാത്രാ നടപടികൾ പൂർത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.


 

Loading...
COMMENTS