Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശാന്തം ഇൗ മനുഷ്യസാഗരം

ശാന്തം ഇൗ മനുഷ്യസാഗരം

text_fields
bookmark_border
ശാന്തം ഇൗ മനുഷ്യസാഗരം
cancel

മക്ക: ശാന്തമായ കടൽ പോലെ അറഫയിൽ മനഷ്യമഹാസാഗരം. പല ദേശക്കാർ, വർണക്കാർ, ഭാഷക്കാർ കുട്ടികൾ, സ്ത്രീകൾ, വൃദ്ധർ, ശക്തർ, അശക്തർ എല്ലാവരും ദൈവത്തി​​െൻറ ദർബാറിൽ അച്ചടക്കത്തോടെ നിന്നു പ്രാർഥിച്ചു. കിലോമീറ്ററുകൾ ദൂരത്തിൽ ഒരേ വസ്ത്രവും മനസുമായി നീണ്ടു പരന്നുകിടന്ന സാഗരം. സുവാർത്തകളല്ലാതെ മറ്റൊന്നും ഇവിടെ നിന്ന് കേൾക്കേണ്ടി വന്നില്ല. എല്ലാവരുടെയും മുഖത്ത് ശാന്തിയും സാമാധാനവും. ചൂടി​​െൻറ കാഠിന്യമുണ്ടായിരുന്നു. പക്ഷെ ഭക്തിയുടെ നിറവിൽ ഹാജിമാർ അത് തരണം ചെയ്തു. 

രാവിലെ പത്ത് മണിയോടെ ഇന്ത്യൻ ഹാജിമാർക്ക് അറഫയിലെത്താനായി. കിടപ്പുരോഗികളായ 50 പേർ ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നു. അവരെയെല്ലാം ആംബുലൻസുകളിൽ അറഫയിലെത്തിച്ചു. അംബാസഡർ അഹമ്മദ് ജാവേദി​​െൻറയും കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖി​​െൻറയും ഹജ്ജ് കോൺസൽ ഷാഹിദ് ആലമി​​െൻറയും നേതൃത്വത്തിലായിരുന്നു ഇന്ത്യൻ ഹാജിമാരുടെ മേൽനോട്ടം. 

ഞായറാഴ്ച മഴ പെയ്തതിനാൽ അൽപം വൈകിയാണ് അറഫ നീക്കം തുടങ്ങിയതെങ്കിലും ഉച്ചക്ക് മുെമ്പ എല്ലാവരും അറഫയിലെത്തി. മശാഇർ മെേട്രായിലാണ് 68000 ഹാജിമാർ യാത്ര ചെയ്തത്. ബാക്കിയുള്ളവർക്ക് ബസ് യാത്രയായിരുന്നു. അറഫയിൽ മികച്ച ട​​െൻറുകൾ ലഭിച്ചതായി ഇന്ത്യൻ ഹാജിമാർ പറഞ്ഞു.

മഗ്രിബോടെ ഹാജിമാർ മുസ്ദലിഫയിൽ എത്തി. അവിടെ ആകാശച്ചോട്ടിൽ വിശ്രമം. ഹജ്ജി​​െൻറ ഏറ്റവും പ്രധാനകർമം ഭംഗിയായി നിർവഹിക്കാനായതി​​െൻറ ചാരിതാർഥ്യത്തിലായിരുന്നു ഒാരോ തീർഥാടകനും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimagesaudi arabiagulf newshajmalayalam news
News Summary - Haj pilgrimage-Gulf news
Next Story