പരപ്പനങ്ങാടി സ്വദേശിയായ ഹജ്ജ് തീർത്ഥാടകൻ മക്കയിൽ മരിച്ചു
text_fieldsമക്ക: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഹജ്ജ് തീർത്ഥാടകൻ മക്കയിൽ മരിച്ചു.ചെട്ടിപ്പടിയിലെ നടമ്മൽ പുതിയകത്ത് ഹംസ (78) ആണ് മരിച്ചത്. ഈ മാസം എട്ടിന് സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ലീഗൽ ഡിപ്പാർട്ട്മെൻ്റ് കൺവയൻസിൽ സൂപ്രണ്ടായി വിരമിച്ച ഇദ്ദേഹം സ്ഥിര താമസവും മുംബൈയിൽ തന്നെയായിരുന്നു.
പരേതരായ മുഹമ്മദിൻ്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: സൗദ കണ്ടോത്ത് (മുംബൈ), മക്കൾ: അർഷാദ് (ബാങ്ക് ഓഫ് ഒമാൻ, മസ്ക്കത്ത്), ഷബീർ (മുനിസിപ്പൽ കോഓപ്പറേറ്റീവ് ബാങ്ക്, ന്യൂ മുംബൈ), മുംതാസ് (യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, ന്യൂ മുംബൈ), സീനത്ത് (എച്ച്.ആർ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ന്യൂ മുംബൈ). മരുമക്കൾ: നൂർജഹാൻ ഫിസിയോ തെറാപ്പിസ്റ്റ് കണ്ണൂർ, ഷാദിയ മുംബൈ, ഷാനവാസ് കൊടുങ്ങല്ലൂർ (ബാംഗ്ലൂർ).
നിയമനടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച ളുഹർ നമസ്കാര ശേഷം മസ്ജിദുൽ ഹറാമിൽ നടന്ന ജനാസ നമസ്കാരത്തിന് ശേഷം മൃതദേഹം ശറായ മഖ്ബറയിൽ ഖബറടക്കി. നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

