ഹായിൽ വാദിനൂർ മദ്രസ ഫെസ്റ്റും സൗഹൃദ സായാഹ്ന സംഗമവും
text_fieldsഹായിൽ വാദിനൂർ മദ്രസ ഫെസ്റ്റിൽ നിന്ന്
ഹായിൽ: എസ്.ഐ.സി ഹായിൽ സെൻട്രൽ കമ്മിറ്റിയും ഹബീബ് ഹോസ്പിറ്റലും സംയുക്തമായി ഹായിലിലെ വാദിനൂർ മദ്രസ വിദ്യാർഥികൾക്കായി മദ്രസ ഫെസ്റ്റും സൗഹൃദ സായാഹ്ന സംഗമവും സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി വിദ്യാർഥികൾക്ക് നടത്തിയ വിവിധ മത്സരങ്ങളിൽ നിരവധിപേർ ആവേശപൂർവം പങ്കെടുത്തു.
സ്ത്രീകൾക്കായി സൗഹൃദ ക്വിസ് മത്സരവും ഒരുക്കിയിരുന്നു. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സൗഹൃദ സായാഹ്ന സാംസ്കാരിക സംഗമത്തിൽ ഹായിലിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
അർഷദ്, സലാം സഅദി , അലി സെവൻ ഇലവൻ, നസീർ മുക്കം, ഫദ് ലുറഹ്മാൻ, കുഞ്ഞായിൻ, നൗഫൽ പറക്കുന്ന്, അഫ്സൽ കായംകുളം എന്നിവർ സന്നിഹിതരായിരുന്നു. ബഷീർ മാള, അബ്ദുറസാഖ് ഫൈസി, ഫൈസൽ ചാത്തന്നൂർ, അബ്ദുന്നാസർ ദാരിമി, റഫീഖ് ചാലിയം, സിദ്ദീഖ് മട്ടന്നൂർ, ഹമീദ് അരീക്കോട്, സിദ്ദീഖ് അളിപ്പറമ്പ്, ബാബു ചേളാരി, കാദർ കൊടുവള്ളി, ബഷീർ വയനാട്, ഹബീബ് മൗലവി, നജീബ്, ലത്തീഫ്, ഷഫീഖ്, ഫിറോസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

