ദേശീയ മരംനടീൽ സീസൺ; ഹാഇലിൽ വിത്തുകൾ വിതറുന്ന പുതിയ ഘട്ടത്തിന് തുടക്കം
text_fieldsഹാഇൽ: ദേശീയ മരംനടീൽ സീസൺ 2026 നോടനുബന്ധിച്ച് ‘ഒരു തലമുറ നടുന്നു.. ഒരു രാജ്യം സമൃദ്ധിയിലേക്ക്’ എന്ന പ്രമേയത്തിന് കീഴിൽ നടക്കുന്ന ദേശീയ മരംനടീൽ സീസൺ 2026 നോടനുബന്ധിച്ച് ഹാഇൽ പ്രവിശ്യയിൽ വിത്തുകൾ വിതറുന്ന പുതിയ ഘട്ടത്തിന് തുടക്കം.
രാജ്യത്തുടനീളം 1,000 കോടി മരങ്ങൾ വെച്ചുപിടിപ്പിക്കുകയോ 40 ദശലക്ഷം ഹെക്ടർ പ്രദേശം പുനരധിവസിപ്പിക്കുകയോ ലക്ഷ്യമിടുന്ന സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ പദ്ധതി. ഓരോ സസ്യമേഖലക്കും അനുയോജ്യമായ പ്രാദേശിക സസ്യങ്ങളെ തെരഞ്ഞെടുത്ത് തകർന്നടിഞ്ഞ ആവാസവ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് വിത്ത് വിതക്കലെന്ന് സസ്യശേഖര വികസനത്തിനും മരുഭൂവത്കരണ പ്രതിരോധത്തിനുമുള്ള ദേശീയ കേന്ദ്രം വ്യക്തമാക്കി. ഇത് ജനിതക പൈതൃകം സംരക്ഷിക്കുന്നതിനും സസ്യങ്ങളുടെ അതിജീവന ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. പരിസ്ഥിതി സുസ്ഥിരതയെ പിന്തുണക്കുകയും സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സസ്യസമ്പത്ത് വികസിപ്പിക്കുന്നതിനുള്ള പരിപാടികളും മേച്ചിൽപ്പുറങ്ങൾ, വനങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയുടെ മേൽനോട്ടവും തുടരുന്നതായി ദേശീയ കേന്ദ്രം പറഞ്ഞു.

