Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാ​ഇ​ൽ ടൊ​യോ​ട്ട...

ഹാ​ഇ​ൽ ടൊ​യോ​ട്ട അ​ന്താ​രാ​ഷ്​​​​ട്ര റാ​ലി: നാ​സ​ർ അ​ൽ​അ​ത്വി​യ​ക്ക്​ കി​രീ​ടം

text_fields
bookmark_border
ഹാ​ഇ​ൽ ടൊ​യോ​ട്ട അ​ന്താ​രാ​ഷ്​​​​ട്ര റാ​ലി: നാ​സ​ർ അ​ൽ​അ​ത്വി​യ​ക്ക്​ കി​രീ​ടം
cancel
camera_alt

ഹാ​ഇ​ൽ ടൊ​യോ​ട്ട അ​ന്താ​രാ​ഷ്​​​​ട്ര റാ​ലി ജേ​താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങ്

ജി​ദ്ദ: ഹാ​ഇ​ലി​ൽ ന​ട​ന്ന ടൊ​യോ​ട്ട അ​ന്താ​രാ​ഷ്​​​​ട്ര റാ​ലി​യി​ൽ ഖ​ത്ത​ർ പൗ​ര​ൻ നാ​സ​ർ അ​ൽ​അ​ത്വി​യ​ക്ക്​ കി​രീ​ടം. 148 കി.​മീ ദൂ​ര​ത്തി​ൽ ശ​നി​യാ​ഴ്​​ച ന​ട​ന്ന അ​വ​സാ​ന​ഘ​ട്ട മ​ത്സ​ര​ത്തി​ലാ​ണ്​ ഏ​റ്റ​വും വേ​ഗം രേ​ഖ​പ്പെ​ടു​ത്തി​ നാ​സ​ർ അ​ൽ​അ​ത്വി​യ കി​രീ​ടം ചൂ​ടി​യ​ത്. നേ​ര​ത്തെ ന​ട​ന്ന ഒ​ന്നാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ഘ​ട്ട​ങ്ങ​ളി​ൽ ഏ​റ്റ​വും വേ​ഗ​ത രേ​ഖ​പ്പെ​ടു​ത്തി നാ​സ​ർ അ​ൽ​അ​ത്വി​യ ഫി​നി​ഷി​ങ്​ പോ​യി​ൻ​റി​ലെ​ത്തി​യി​രു​ന്നു. എ​ഫ്‌.​ഐ‌.​എ ക്രോ​സ് ക​ൺ​ട്രി ലോ​ങ്​ ഡെ​സേ​ർ​ട്ട് റാ​ലി​ക്കു​ള്ള ലോ​ക​ക​പ്പി​ലെ അ​ഞ്ചാം കി​രീ​ട​വും അ​ദ്ദേ​ഹ​ത്തി​നാ​ണ്​. ലോ​ക​ചാ​മ്പ്യ​നാ​യ അ​ർ​ജ​ൻ​റീ​നി​യ​ൻ ബോ​സി​യ​ർ അ​ൽ​വാ​ര​സി​ന​യാ​ണ്​ റ​ണ്ണ​റ​പ്പ്.

റ​ഷ്യ​യു​ടെ ഡെ​നി​സ് ക്രു​ട്ടോ​വ് മൂ​ന്നാം സ്ഥാ​നം നേ​ടി. 83 മ​ത്സ​രാ​ർ​ഥി​ക​ൾ പ​​​ങ്കെ​ടു​ത്ത ഹാ​ഇ​ൽ റാ​ലി ബു​ധ​നാ​ഴ്​​ച​യാ​ണ്​ ആ​രം​ഭി​ച്ച​ത്. നാ​ല്​ ഘ​ട്ട​ങ്ങ​ളി​ലാ​യി 1570 കി.​മീ ദൂ​ര​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ഹാ​ഇ​ലി​ലെ അ​ൽ​മ​ഖ്​​വ വി​നോ​ദ പാ​ർ​ക്കി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​അ​ദ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള കി​രീ​ട​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. സൗ​ദി ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ്​ മോ​ട്ടോ​ർ​സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ ഖാ​ലി​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഫൈ​സ​ൽ, ഹാ​ഇ​ൽ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ഹ​ദ് ബി​ൻ മു​ഖ്​​രി​ൻ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പ്​ മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

എ​ല്ലാ അ​ർ​ഥ​ത്തി​ലും റാ​ലി അ​തി​െൻറ സാ​ന്നി​ധ്യം തെ​ളി​യി​ച്ചു​വെ​ന്നും അ​ന്താ​രാ​ഷ്​​ട്ര റാ​ലി​ക​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​വും മി​ക​ച്ച​തു​മാ​യി​രു​ന്നു​വെ​ന്നും മേ​ഖ​ല ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. റാ​ലി ഹാ​ഇ​ൽ മേ​ഖ​ല​യു​ടെ പാ​ര​മ്പ​ര്യ​ത്തി​ന്​ മ​കു​ട​വും അ​തി​െൻറ സം​സ്കാ​ര​ത്തി​െൻറ ഭാ​ഗ​വു​മാ​യി​രി​ക്കു​ക​യാ​ണ്. ഹാ​ഇ​ലി​നെ ആ​ഗോ​ള ശ്ര​ദ്ധ​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു എ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്ത ഗ​വ​ർ​ണ​ർ സം​ഘാ​ട​ക​ർ​ക്ക്​ ന​ന്ദി പ​റ​ഞ്ഞു. 17ാമ​ത്​ ഹാ​ഇ​ൽ ടൊ​യോ​ട്ട അ​ന്താ​രാ​ഷ്​​ട്ര റാ​ലി​യു​ടെ വി​ജ​യ​ത്തി​ൽ സ​ന്തു​ഷ്​​ട​നാ​ണെ​ന്ന്​ സൗ​ദി ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ്​ മോ​ട്ടോ​ർ​സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ ഖാ​ലി​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ​ഫൈ​സ​ൽ പ​റ​ഞ്ഞു.

റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും പി​ന്തു​ണ ന​ൽ​കി​യ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. ഈ ​പ​രി​പാ​ടി​ക​ൾ ഇ​തോ​ടെ അ​വ​സാ​ന​മാ​ക്കി​ല്ല. 20 ദി​വ​സ​ത്തി​നു ശേ​ഷം ഡാ​ക്ക​ർ ഇ​ൻ​റ​നാ​ഷ​ന​ൽ അ​ര​ങ്ങേ​റു​മെ​ന്നും ഓ​​ട്ടോ​​മൊ​ബൈ​ൽ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyota
News Summary - Hail Toyota International Rally
Next Story