ഹാഇൽ സൗദി ജർമൻ ആശുപത്രിയിൽ ഓണാഘോഷം
text_fieldsഹാഇൽ സൗദി ജർമൻ ആശുപത്രി മലയാളി സ്റ്റാഫ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം
ഹാഇൽ: സൗദി ജർമൻ ആശുപത്രിയിൽ മലയാളി സ്റ്റാഫ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. പ്രവീൺ ഫ്രാൻസിസ് ആഘോഷം ഉദ്ഘാടനം ചെയ്തു. സോമകുമാർ പുളിയത്ത് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാൻ, മാധ്യമപ്രവർത്തകൻ അഫ്സൽ കായംകുളം എന്നിവർ പങ്കെടുത്തു. മനുലാൽ, ബിസ്മി, പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
ബോസ് കെ. രാജൻ, ജെയിംസ് തോമസ്, ടൈസൺ ടൈറ്റസ്, അഖിൽ ബാബു, റോണി, നിസാമുദീൻ തുടങ്ങിയവർ കലാകായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി. മഞ്ജു മാനുവേൽ, സൂര്യ സുമംഗല, ജി.ടി. ജോൺ, ടിസിൻ തോമസ്, ബിസ്മി, സാറാമ്മ, മാളു മോഹൻ, അനിഷ, സുഭാഷ് ഗോവിന്ദൻ, അതുൽ, അരുൺ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ സുഹൈൽ അഹ്മദ് സ്വാഗതവും ബിജി വർഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

