ഹാഇൽ ശിലാചിത്രങ്ങൾ: പ്രദേശം വികസിപ്പിക്കാൻ നടപടി തുടങ്ങി
text_fieldsജിദ്ദ: ഹാഇലിലെ ജുബ പട്ടണത്തിലെ ഉമ്മു സിൻമാൻ മലയിലെയും സുവൈമിശിലെ റാത്വ, മൻജൂർ മലകളിേലയും ശിലാചിത്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും നടപടി തുടങ്ങി. ഇതിനായി രണ്ട് സ്ഥലങ്ങളും ടൂറിസം വകുപ്പ് ഒരു ദേശീയ കമ്പനിക്ക് കൈമാറി. ടൂറിസം വകുപ്പിന് കീഴിലെ പദ്ധതികൾക്കായുള്ള ഒാഫീസും പുരാവസ്തു, മ്യൂസിയം ഒാഫീസും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സന്ദർശകരെ സ്വീകരിക്കുന്നതിനും അവർക്കാവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും രാജ്യത്തെ പുരാവസ്തു പ്രദേശങ്ങളും ചരിത്ര പ്രധാന സ്ഥലങ്ങളും ടൂറിസം വകുപ്പ് വികസിപ്പിച്ചുവരികയാണ്. ഇതിെൻറ ഭാഗമായാണ് ഹാഇലിലെ പ്രസിദ്ധമായ രണ്ട് പുരാവസ്തു പ്രദേശങ്ങളും വികസിപ്പിക്കുന്നത്. യുെനസ്കോ ആവശ്യപ്പെടുന്നതിന് അനുസരിച്ച് രണ്ട് സ്ഥലങ്ങളിലും വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് ഹാഇൽ മേഖല ടൂറിസം വകുപ്പ് ഒാഫീസ് മേധാവി എൻജിനീയർ സയ്യാദ് അൽമസ്ഉൗൽ പറഞ്ഞു.
സന്ദർശകരുടെ പോക്കുവരവുകൾ എളുപ്പമാക്കാൻ പാതകൾ നന്നാക്കുക, തണലിന് കുടകൾ സ്ഥാപിക്കുക, മാർഗനിർദേശങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിക്കുക, മലകളിലേക്ക് കയറാൻ പടവുകൾ സ്ഥാപിക്കുക, പാറക്കല്ലുകളിലെ കൊത്തുപണികൾ കാണാൻ മരം കൊണ്ട് പ്ലാറ്റ്ഫോം നിർമിക്കുക, മരത്തിെൻറ ബാരിക്കേഡുകൾ ഒരുക്കുക തുടങ്ങിയവ നടപ്പാക്കുമെന്ന് സയ്യാദ് അൽമസ്ഉൗൽ പറഞ്ഞു.
മദാഇൻ സ്വാലിഹ്, ദറഇയ്യ, ജിദ്ദ ചരിത്ര മേഖല എന്നിവക്ക് ശേഷം യുെനസ്കോ പൈതൃകസ്ഥാന പട്ടികയിൽ ഇടം നേടിയ നാലാമത്തെ സ്ഥലമാണ് ജുബയിലേയും സുവൈമിശ്ലേയും വിവിധ തരത്തിലുള്ള പ്രാചീന ശിലാചിത്രങ്ങൾ ഉള്ള മലകൾ. 2015 ലാണ് ഇൗ സ്ഥലം യുെനസ്കോ പട്ടികയിൽ ഇടം തേടിയത്.
ഹാഇലിന് വടക്ക് പടിഞ്ഞാറ് ജുബയിലെ ഉമ്മു സിൻമാൻ മലയിൽ ചിത്രപണികളോട് കൂടിയ നിരവധി പാറക്കല്ലുകളാണുള്ളത്. സുവൈമിശിനെ ലോകത്തെ ഏറ്റവുംവലിയ തുറന്ന പ്രകൃതി ചരിത്ര മ്യൂസിയമായാണ് കണക്കാക്കുന്നത്. 50 ചതുരശ്ര കിലോമീറ്ററിൽ അധികം വിസ്തൃതിയുള്ള ഇൗ പ്രദേശത്തും വിവിധതരത്തിലുള്ള ചിത്രപണികളോട് കൂടിയ ധാരാളം പാറകൾ കാണാം. ഇതിനുപുറമെ ധാരാളം ഗുഹകളും അഗ്നിപർവത അവശിഷ്ടങ്ങളും സ്ഥലത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
