സാമൂഹിക പ്രവർത്തകൻ അബ്ദുസത്താർ മംഗലത്തെ അനുസ്മരിച്ച് ഹാഇൽ നവോദയ
text_fieldsഹാഇൽ നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച അബ്ദുസത്താർ മംഗലം അനുസ്മരണ യോഗം
ഹാഇൽ: പ്രവാസിയും ഹാഇലിലെ സാമൂഹിക പ്രവർത്തകനുമായിരുന്ന അബ്ദുസത്താർ മംഗലത്തിെൻറ നിര്യാണത്തിൽ ഹാഇൽ നവോദയ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മലപ്പുറം മംഗലം സ്വദേശിയായ അബ്ദുസത്താർ എല്ലാവരോടും സ്നേഹവാത്സല്യങ്ങളോടെ ഇടപെട്ടിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു. ഹാഇൽ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനായിരുന്ന അദ്ദേഹത്തിെൻറ പെട്ടെന്നുള്ള വിയോഗം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വലിയ വേദനയാണ് സമ്മാനിച്ചിരിക്കുന്നത്.
ഹാഇലിൽ വർഷങ്ങളായി സ്റ്റുഡിയോ നടത്തിയിരുന്ന അദ്ദേഹം, പിന്നീട് ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞദിവസം യാത്രക്കിടയിൽ ദമ്മാമിൽ വെച്ച് നെഞ്ചുവേദന ഉണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു. നിരവധി സാമൂഹിക പ്രവർത്തകരുടെ സജീവമായ ഇടപെടലുകളെ തുടർന്ന് സത്താറിെൻറ മൃതദേഹം നാട്ടിലെത്തിച്ച് മറവു ചെയ്തു.
അനുസ്മരണ യോഗത്തിൽ നവോദയ പ്രസിഡൻറ് മനോജ് അധ്യക്ഷത വഹിച്ചു. സകരിയ്യ ആയഞ്ചേരി (കെ.എം.സി.സി), മുനീർ സഖാഫി (ഐ.സി.എഫ്), രജീഷ് ഇരിട്ടി (ഡ്രൈവേഴ്സ് കൂട്ടായ്മ), മുഹമ്മദ് രാഖി (അസ്റാർ ഗ്രൂപ്പ്), ഷാജി താമരശേരി (മലയാളി കൂട്ടായ്മ), ഹബീബ് ഹോസ്പിറ്റൽ എം.ഡി നിസാം പറക്കോട് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. നവോദയ കേന്ദ്രകമ്മിറ്റി സെക്രട്ടറി ഹർഷാദ് സ്വാഗതവും പ്രശാന്ത് നവോദയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

