Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പ് ഫലം തത്സമയം കാണാൻ സൗകര്യമൊരുക്കി ഹാഇൽ കെ.എം.സി.സി

text_fields
bookmark_border
പ്രവചന മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
തെരഞ്ഞെടുപ്പ് ഫലം തത്സമയം കാണാൻ സൗകര്യമൊരുക്കി ഹാഇൽ കെ.എം.സി.സി
cancel

ഹാഇൽ: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തത്സമയം വീക്ഷിക്കാൻ ആവേശപൂർവം കാത്തിരിക്കുന്ന പ്രവാസികൾക്കായി ഹാഇലിൽ വിപുലമായ ഒരുക്കങ്ങൾ. കെ.എം.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റി ഹബീബ് മെഡിക്കൽ സെൻററുമായി സഹകരിച്ച് ഹബീബ് ഓഡിറ്റോറിയത്തിലാണ് ബിഗ് സ്ക്രീൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഏറെ പ്രതീക്ഷയോടെയും ആഹ്ളാദത്തോടെയും കൗണ്ടിങ്​ ദിനത്തെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രവർത്തകരുടെ ആവേശം ഒട്ടും ചോരാതെയാണ് സംഘാടകർ സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ 5.30 മുതൽ 9.30 വരെ യു.ഡി.എഫ് പ്രവർത്തകർക്ക് ഫലപ്രഖ്യാപനത്തിലെ പിരിമുറുക്കങ്ങൾ ഒന്നിച്ച് ആസ്വദിക്കാൻ വിശാലമായ ഓഡിറ്റോറിയത്തിൽ സൗകര്യമുണ്ട്. രാവിലെ എത്തുന്നവർക്കായി കെ.എം.സി.സി പ്രവർത്തകർ പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

ഇതോടനുബന്ധിച്ച് ഹാഇലിലെ മലയാളി സമൂഹത്തിനായി സംഘടിപ്പിച്ച പ്രവചന മത്സരത്തിനും വൻ പ്രതികരണമാണ് ലഭിച്ചത്. ഹാഇലി​െൻറ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള സാധാരണക്കാരായ നിരവധി പ്രവർത്തകർ ഈ മത്സരത്തിൽ പങ്കാളികളായി. മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് മൊബൈൽ ഫോണും, പ്രോത്സാഹന സമ്മാനങ്ങളായി പവർ ബാങ്ക്, ഹെഡ്‌ഫോൺ സെറ്റ് എന്നിവയും നൽകുന്നതാണെന്ന് ആക്ടിങ്​ പ്രസിഡൻറ്​ ഫൈസൽ കൊല്ലവും ജനറൽ സെക്രട്ടറി ബാപ്പു എസ്​റ്റേറ്റ് മുക്കും അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hail KMCC provides facilities to watch election results live
Next Story