ബഷീർ മാളക്ക് ഹാഇൽ കെ.എം.സി.സി സ്വീകരണം
text_fieldsസൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബഷീർ മാളക്ക് ഹാഇൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം വൈസ് പ്രസിഡൻറ് സക്കരിയ
പള്ളിപ്രം സമ്മാനിക്കുന്നു
ഹാഇൽ: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബഷീർ മാളക്ക് ഹാഇൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. ഹാഇൽ സിറ്റിയിലെ അറഫ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ സിറ്റി, ബർസ്സാൻ, സദിയാൻ, സനാഇയ്യ, നുഗ്ര എന്നീ ഏരിയാകമ്മിറ്റികളെ പ്രതിനിധീകരിച്ചു നിരവധി പ്രവർത്തകർ പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി ട്രഷറർ ഹബീബുല്ല മദിരശ്ശേരി അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് മൊയ്തു മൊകേരി ഉദ്ഘാടനം ചെയ്തു.
സഗീർ അലി ഫൈസി ഖുർആൻ പാരായണം നിർവഹിച്ചു. നാസർ ദാരിമി, നിസാം പാറക്കോട്, മുനീർ തൊഴക്കാവ്, അഷ്റഫ് അഞ്ചരക്കണ്ടി, ഫൈസൽ കൊല്ലം, സകരിയ ആയഞ്ചേരി, നൗഷാദ് ഓമശ്ശേരി, സിറാജുൽ മുനീർ, സകരിയ കാവുംപടി, ബാപ്പു എസ്റ്റേറ്റ് മുക്ക്, അഷ്കർ വടകര, ഖാദർ കൊടുവള്ളി, വൈ.എം. സജീദ്, മൻസൂർ പടനിലം, നാസർ ചീക്കിലോട്, എ.വി.സി. ഇബ്രാഹിം, നിയാസ് കണ്ണൂർ, ഷാഹിദ് ശിവപുരം തുടങ്ങിയവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം വൈസ് പ്രസിഡൻറ് സക്കരിയ പള്ളിപ്രവും വിവിധ ഏരിയ കമ്മിറ്റികളുടെ ഉപഹാരം അതാതു കമ്മിറ്റി അംഗങ്ങളും ബഷീർ മാളക്ക് നൽകി. ജനറൽ സെക്രട്ടറി കരീം തുവ്വൂർ സ്വാഗതവും റഫീഖ് അഞ്ചരക്കണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

